ധാർ (മധ്യപ്രദേശ്) : മാർച്ച് 22 ന് ആരംഭിച്ച മധ്യപ്രദേശിലെ ധാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭോജ്‌ശാല കോംപ്ലക്‌സിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) നടന്നുകൊണ്ടിരിക്കുന്ന സർവേ ചൊവ്വാഴ്‌ച (ഏപ്രിൽ 23) അവസാനിച്ചു. ഏപ്രിൽ 29 ന് ഇൻഡോർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ട എഎസ്ഐ, സർവേയ്‌ക്ക് 8 ആഴ്‌ച കൂടി സമയം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു.
ചൊവ്വാഴ്‌ച 21 അംഗങ്ങളും 32 തൊഴിലാളികളുമായി എഎസ്ഐയുടെ ഒരു സംഘം രാവിലെ ഭോജ്‌ശാലയിലെത്തി. എഎസ്ഐ സംഘത്തിനൊപ്പം ഹിന്ദു വിഭാഗത്തിൽ നിന്നുള്ള ഗോപാൽ ശർമ, ആശിഷ് ഗോയൽ, മുസ്ലീം വിഭാഗത്തിൽ നിന്നുള്ള അബ്‌ദുൾ സമദ് ഖാൻ എന്നിവരും സമുച്ചയത്തിലെത്തി.
2003-ലെ ഒരു ക്രമീകരണമനുസരിച്ച്, ചൊവ്വാഴ്‌ചകളിൽ സൂര്യോദയം മുതൽ സൂര്യാസ്‌തമയം വരെ ഹിന്ദുക്കൾ സമുച്ചയത്തിൽ പൂജ നടത്തി വരുന്നുണ്ട്, അതുപോലെ തന്നെ മുസ്ലീങ്ങൾ വെള്ളിയാഴ്‌ചകളിൽ ഉച്ചയ്ക്ക് 1 മുതൽ 3 വരെ അവിടെ നമസ്‌കാരം നടത്തുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന്, മാർച്ച് 22 ന് എഎസ്‌ഐ ഭോജ്‌ശാല കോംപ്ലക്‌സിൽ പുരാവസ്‌തു സർവേ ആരംഭിച്ചു.
ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഭോജ്‌ശാല സമുച്ചയം വാഗ്ദേവി (സരസ്വതി)ക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണ്, മുസ്ലീങ്ങൾക്ക് ഇത് കമൽ മൗല പള്ളിയുടെ സ്ഥലമാണ്. ധാർ ജില്ലയിലെ ഭോജ്‌ശാല ക്ഷേത്രവും കമൽ മൗല മസ്‌ജിദ് സമുച്ചയവും ആറാഴ്‌ചയ്ക്കകം സർവേ നടത്തണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)യോട് മാർച്ച് 11 ന് നിർദേശിച്ച മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാൻ ഏപ്രിൽ 1 ന് സുപ്രീം കോടതി വിസമ്മതിച്ചു.
കഴിഞ്ഞ മാസം, പ്രശ്‌നത്തിന്‍റെ സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത് വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, "സർവേ ആരാധനാലയത്തിന് കേടുപാടുകൾ വരുത്തുകയും സമുദായങ്ങളുടെ മതവികാരത്തെ പൊതുവെ ബാധിക്കുകയും ചെയ്യും" എന്ന് അപ്പീലുകൾ പറഞ്ഞിരുന്നു. ഏറ്റവും പുതിയ രീതികളും സാങ്കേതിക വിദ്യകളും അവലംബിച്ച് ശാസ്‌ത്രീയ അന്വേഷണവും സർവേയും ഉത്ഖനനവും പൂർത്തിയാക്കി ആറാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കാനും എഎസ്ഐയോട് മധ്യപ്രദേശ് ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസിൽ അടുത്ത വാദം ഏപ്രിൽ 29 ന് നടക്കും.
ALSO READ : ക്ഷേത്രം-മസ്‌ജിദ് തർക്കം: മധ്യപ്രദേശിലെ ഭോജ്‌ശാല സമുച്ചയത്തിൽ സർവേ ആരംഭിച്ച് എഎസ്ഐ സംഘം