ETV Bharat / bharat

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ; ഇത് തന്‍റെ പുതിയ രാഷ്‌ട്രീയ ജീവിതമെന്ന് അശോക്‌ ചവാന്‍

മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി അശോക്‌ ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിട്ടതായി പ്രഖ്യാപിച്ചത് ഇന്നലെ. അശോക്‌ ചവാനെതിരെ ആഞ്ഞടിച്ച് രമേശ്‌ ചെന്നിത്തല.

അശോക്‌ ചവാന്‍ ബിജെപിയിലേക്ക്  മഹാരാഷ്‌ട്ര കോണ്‍ഗ്രസ്  അശോക് ചവാനെതിരെ രമേശ്‌ ചെന്നിത്തല  Ashok Chavan Joined BJP  CM Ashok Chavan Resigned
Former Maharashtra CM Ashok Chavan Resigned Congress And Joined BJP
author img

By ANI

Published : Feb 13, 2024, 8:00 PM IST

മുംബൈ : മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക്‌ ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ എന്നിവരുടെ സാന്നിധ്യത്തില്‍ ചവാനെ ബിജെപി നേതാക്കള്‍ മുംബൈയിലെ പാര്‍ട്ടി ഓഫിസില്‍ സ്വീകരിച്ചു. തുടര്‍ന്ന് അംഗത്വം നല്‍കി. തിങ്കളാഴ്‌ചയാണ് (ഫെബ്രുവരി 12) അശോക്‌ ചവാന്‍ കോണ്‍ഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ചത് (Ashok Chavan Joined BJP).കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് അശോക് ചവാന്‍റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം.

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദേവ്‌റയും പാര്‍ട്ടി വിട്ടതിന് തൊട്ടുപിന്നാലെയാണ് അശോക്‌ ചവാന്‍റെയും രാജി. ഇന്ന് തന്‍റെ പുതിയ രാഷ്‌ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുകയാണെന്ന് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ചവാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ താങ്കളുമായി ബന്ധപ്പെട്ടില്ലേയെന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി (Former Maharashtra CM Ashok Chavan).

അശോക് ചവാനെതിരെ രമേശ്‌ ചെന്നിത്തല: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള അശോക്‌ ചവാന്‍റെ ചുവടുമാറ്റത്തിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്‌ട്രയില്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന രമേശ്‌ ചെന്നിത്തല. പാര്‍ട്ടി വിട്ടതില്‍ അശോക് ചവാന്‍ തന്‍റെ നിലപാട് വ്യക്തമാക്കം. സ്വാര്‍ഥ നേട്ടങ്ങള്‍ക്കായാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു (Ashok Chavan Resigned Congress).

അശോക്‌ ചവാന് പാര്‍ട്ടി എല്ലാം നല്‍കിയിട്ടുണ്ട്. എന്തിനാണ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്നത് എന്ന കാര്യത്തില്‍ അദ്ദേഹം വിശദീകരണം നല്‍കണം. ഇഡിയുടെ സമ്മര്‍ദ്ദമാണോ ഇത്തരത്തിലൊരു ചുവടുമാറ്റത്തിന് കാരണമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

മഹാരാഷ്‌ട്രയില്‍ സീറ്റ് വിഭജനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ഒരു കാര്യത്തിലും ചവാന്‍ തന്നോട് പരാതികള്‍ പറഞ്ഞിരുന്നില്ല. മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് മുഖമായിരുന്നു ചവാന്‍. എന്നാലിപ്പോള്‍ യുദ്ധക്കളം ഉപേക്ഷിച്ച് ചവാന്‍ ഓടിപ്പോയി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിന് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരു പാര്‍ട്ടി ഇതില്‍ കൂടുതല്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്നും ചെന്നിത്തല ചോദിച്ചു (Ramesh Chennithala About Ashok Chavan).

കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാകും. എന്നാല്‍ സ്വാർഥ നേട്ടങ്ങൾക്ക് വേണ്ടിയും ഇഡിയുടെയും സിബിഐയുടെയും സമ്മർദ്ദത്തിന് വഴങ്ങിയും പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.