ETV Bharat / bharat

കെജ്‌രിവാളിന് പിന്തുണ; പ്രതിപക്ഷ വേട്ടയ്‌ക്കെതിരെ പ്രതിഷേധിച്ച് ഡൽഹിയിൽ മഹാറാലി - INDIA BLOC MEGA RALLY - INDIA BLOC MEGA RALLY

മഹാറാലിയിൽ പ്രതിപക്ഷത്തെ 28 നേതാക്കൾ പങ്കെടുക്കും. ഡൽഹിയിൽ കനത്ത സുരക്ഷ.

ARVIND KEJRIWAL WIFE ATTEND RALLY  INDIA BLOCS MAHA RALLY TODAY  PROTEST AGAINST DELHI CMS ARREST  SUNITA KEJRIWAL WILL ATTEND RALLY
Arvind Kejriwal's wife to attend INDIA bloc's 'Maha Rally' today, to protest against Delhi CM's arrest
author img

By ETV Bharat Kerala Team

Published : Mar 31, 2024, 12:01 PM IST

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് ഇന്ത്യ സഖ്യം നടത്തുന്ന മഹാറാലി ഇന്ന്. രാജ്യ തലസ്ഥാനത്തെ രാംലീല മൈതാനിയിൽ വച്ചാണ് റാലി നടത്തുക. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിന്‍റെ ശക്തി പ്രകടനമെന്ന രീതിയിലാണ് മഹാറാലി ഒരുക്കുന്നത്.

മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ സി പി അധ്യക്ഷൻ ശരത് പവാർ, എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവരടക്കം അടക്കം 28 നേതാക്കൾ റാലിയിൽ പങ്കെടുക്കുന്നുണ്ട്. എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാളും രാംലീല മൈതാനിയിൽ നടക്കുന്ന ഇന്ത്യ അലയൻസ് റാലിയിൽ പങ്കെടുക്കുമെന്നാണ് വിവരം.

ഒരു ലക്ഷത്തിലധികം ആളുകൾ റാലിയിൽ അണിചേരുമെന്നാണ് ഇന്ത്യ സഖ്യ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അവസാന നിമിഷമാണ് ഡൽഹി പൊലീസ് റാലിയ്ക്ക് അനുമതി നൽകിയത്. റാലിയെ തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് പൊലീസ്.

Also Read: രാജ്യം ഭരിക്കുന്നത് സർക്കാരല്ല ഒരു ക്രിമിനൽ സംഘം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി - Rahul Gandhi Against Central Gov

അതേസമയം ക്രമസമാധാനം നിലനിർത്തുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് ഡിസിപി സെൻട്രൽ എം ഹർഷവർദ്ധൻ പറഞ്ഞു. ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് റാലിയ്ക്കായി സമയം അനുവദിച്ചിരിക്കുന്നത്. നിബന്ധനകൾ പാലിക്കുമെന്ന് സംഘാടകർ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.