ETV Bharat / bharat

ഡല്‍ഹി കുറ്റകൃത്യങ്ങളുടെ 'തല'സ്ഥാനമായി മാറി; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജ്‌രിവാള്‍ - ARVIND KEJRIWAL WRITES TO AMIT SHAH

സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും ഡൽഹിയാണ് മുന്നിലെന്ന് കെജ്‌രിവാള്‍.

LAW AND ORDER ISSUE IN DELHI  AAP LEADER ARVIND KEJRIWAL  ഡല്‍ഹി ക്രമസമാധാനം  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
Arvind Kejriwal (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 14, 2024, 2:10 PM IST

ന്യൂഡൽഹി : ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയുടെ ക്രമസമാധാനം കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാണെങ്കിലും, നഗരം കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി പരക്കെ അറിയപ്പെടുകയാണെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ 19 പ്രധാന മെട്രോ നഗരങ്ങളിൽ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും കൊലപാതക കേസുകളിലും ഡൽഹിയാണ് ഒന്നാമതെന്ന് കെജ്‌രിവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. കവർച്ച സംഘങ്ങളുടെ വർധനവ്, വിമാനത്താവളങ്ങളിലും സ്‌കൂളുകളിലുമുണ്ടാകുന്ന ബോംബ് ഭീഷണികൾ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉണ്ടായ 350 ശതമാനം വർധനവ്, ഇവയെല്ലാം ഡല്‍ഹി നിവാസികളിൽ സുരക്ഷാ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപിക്കും തലസ്ഥാനത്തെ ക്രമസമാധാന നില കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് കെജ്‌രിവാള്‍ കഴിഞ്ഞ ആഴ്‌ച വിമര്‍ശനം ഉന്നയിച്ചിരുന്നു. അമിത് ഷാ ഡൽഹിയെ നശിപ്പിച്ചെന്നും ഡൽഹിയെ ജംഗിൾ രാജ് ആക്കി മാറ്റിയെന്നും കെജ്‌രിവാള്‍ വിമര്‍ശിച്ചു. ഡല്‍ഹിയില്‍ എന്ത് സുരക്ഷാ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ബോംബ് ഭീഷണിയും അതുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളും നേരിടാൻ വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) ഉൾപ്പെടെ സമഗ്രമായ കർമപദ്ധതി വികസിപ്പിക്കാൻ നവംബര്‍ 19ന് ഡൽഹി ഹൈക്കോടതി ഡൽഹി സർക്കാരിനോടും ഡൽഹി പൊലീസിനോടും നിർദേശിച്ചിരുന്നു. ഈ നിർദേശങ്ങൾ പൂർത്തിയാക്കാൻ കോടതി എട്ട് ആഴ്‌ചയാണ് സമയപരിധി നിശ്ചയിച്ചത്.

Also Read: കെജ്‌രിവാളിന്‍റെ മണ്ഡലത്തില്‍ സന്ദീപ് ദീക്ഷിത്; ഡല്‍ഹിയില്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.