ETV Bharat / bharat

കെജ്‌രിവാളിന് പിന്തുണ തേടി വാട്‌സ്ആപ് കാമ്പയിൻ; ഭർത്താവ് വെല്ലുവിളിച്ചത് സ്വേച്‌ഛാധിപത്യ ശക്‌തികളെയെന്ന് സുനിത കെജ്‌രിവാൾ - Kejriwal Arrest WhatsApp Campaign - KEJRIWAL ARREST WHATSAPP CAMPAIGN

അരവിന്ദ് കെജ്‌രിവാളിനെ പിന്തുണയ്ക്കാൻ ജനങ്ങളോട് അഭ്യർഥിക്കുന്ന വാട്‌സ്ആപ് കാമ്പയിനുമായി അദ്ദേഹത്തിന്‍റെ ഭാര്യ സുനിത. ഇതിനായി ഒരു വാട്ട്‌സ്ആപ് നമ്പറും പുറത്തുവിട്ടു.

SUNITA KEJRIWAL WHATSAPP CAMPAIGN  WHATSAPP CAMPAIGN ARVIND KEJRIWAL  ARVIND KEJRIWAL ARREST  Kejriwal Arrest WhatsApp Campaign
Kejriwal Arrest : Sunita Kejriwal Launches WhatsApp Campaign To Garner Support
author img

By ETV Bharat Kerala Team

Published : Mar 29, 2024, 3:56 PM IST

ന്യൂഡൽഹി: ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കസ്‌റ്റഡിയിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പിന്തുണയ്ക്കാൻ ജനങ്ങളോട് അഭ്യർഥിച്ച് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത വെള്ളിയാഴ്‌ച വാട്‌സ്ആപ് കാമ്പയിൻ ആരംഭിച്ചു.

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞതും സ്വേച്‌ഛാധിപത്യപരവുമായ ശക്തികളെയാണ് തന്‍റെ ഭർത്താവ് വെല്ലുവിളിച്ചതെന്നും, അതിനാൽ നിങ്ങളുടെയെല്ലാം അനുഗ്രഹങ്ങളിലൂടെയും പ്രാർത്ഥനയിലൂടെയും അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നും ജനങ്ങളോട് അഭ്യർത്ഥിച്ചതായി സുനിത കെജ്‌രിവാൾ ഡിജിറ്റൽ മീഡിയ ബ്രീഫിങ്ങിൽ പറഞ്ഞു.

ആളുകൾക്ക് അരവിന്ദ് കെജ്‌രിവാളിന് വേണ്ടി അവരുടെ അനുഗ്രഹങ്ങളോ പ്രാർത്ഥനകളോ മറ്റെന്തെങ്കിലും സന്ദേശങ്ങളോ അയയ്‌ക്കാമെന്നും അത് അദ്ദേഹത്തെ അറിയിക്കുമെന്നും സുനിത അറിയിച്ചു. അതിനായി ഒരു വാട്ട്‌സ്ആപ് നമ്പറും നൽകിയിട്ടുണ്ട്. 8297324624 എന്നതാണ് നമ്പര്‍. ഡൽഹിയിലെ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അരവിന്ദ് കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്ന് ഏപ്രിൽ 1 വരെ ഇഡിയുടെ കസ്‌റ്റഡി നീട്ടി.

അരവിന്ദ് കെജ്‌രിവാളിന് ഇഡി ഒമ്പത് തവണയാണ് സമന്‍സ് അയച്ചത്. എന്നാൽ ഒരു സമൻസുകൾക്കും അദ്ദേഹം മറുപടി നൽകിയില്ല. സമൻസുകൾ അവഗണിച്ചതിനാലും ചോദ്യം ചെയ്യലിന് ഹാജരാവാത്തതിനാലും അദ്ദേഹത്തിന്‍റെ വീട്ടിൽ നേരിട്ടെത്തിയാണ് ഇഡി കസ്‌റ്റഡിയിലെടുത്തത്. കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് ആം ആദ്‌മി പാർട്ടിയുടെ നേതൃത്വത്തിൽ നടന്നത്. മറ്റ് പാർട്ടികളും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Also Read : ഇഡിയും സിബിഐയും സ്വതന്ത്ര ഏജന്‍സികള്‍; ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.