ന്യൂഡൽഹി: മുഖ്യമന്ത്രിപദത്തിൽ നിന്നും രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. പാർട്ടി ഓഫിസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവേയായിരുന്നു കെജ്‌രിവാളിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം. 'അടുത്ത ജനവിധി വരുന്നത് വരെ മുഖ്യമന്ത്രി കസേരയിൽ തുടരില്ല, രണ്ട് ദിവസത്തിന് ശേഷം സ്ഥാനം രാജിവയ്ക്കുമെന്ന്' കെജ്‌രിവാൾ അറിയിച്ചു.
ബിജെപി ഇതര മുഖ്യമന്ത്രിമാർക്കെതിരെ കേന്ദ്രസർക്കാർ കള്ളക്കേസുകൾ ചുമത്തുകയാണ്. അവരുടെ ഗൂഢാലോചനകളെ നേരിടാൻ എഎപിക്ക് മാത്രമേ കഴിയൂ. ഇത് വരെ രാജിവെക്കാതിരുന്നത് ഭരണഘടനയെ ബഹുമാനിക്കുന്നത് കൊണ്ടാണെന്നും കെജ്‌രിവാൾ പറഞ്ഞു. താൻ സത്യസന്ധനാണോ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് ഡൽഹിയിലെ ജനങ്ങളാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. തുടർന്ന് പ്രതിപക്ഷപാർട്ടികൾ രാജി ആവശ്യം ഉയർത്തിയിരുന്നു.
Also Read:മദ്യനയ അഴിമതി കേസ്; കെജ്‌രിവാള്‍ ജയില്‍ മോചിതനായി, പുറത്ത് വരുന്നത് ആറ് മാസത്തിന് ശേഷം