ന്യൂഡൽഹി: വികാസ്‌പുരിയിൽ നടന്ന റാലിക്കിടെ ഡൽഹി മുൻ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെ ബിജെപി-യുവമോർച്ച പ്രവർത്തകർ ആക്രമിച്ചതായി ആം ആദ്‌മി പാർട്ടി. വികാസ്‌പുരി അസംബ്ലിയിൽ കെജ്‌രിവാൾ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് ആക്രമണമുണ്ടായതെന്ന് പാര്‍ട്ടി പറഞ്ഞു.
കെജ്‌രിവാളിന്‍റെ പദയാത്രയ്ക്കിടെ ബിജെപി യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ദരാലും സംസ്ഥാന വൈസ് പ്രസിഡന്‍റ് രോഹിത് സെഹ്‌രാവത്തും കരിങ്കൊടി കാണിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കളും പൊലീസും തമ്മിലുണ്ടായ വാക്കേറ്റത്തിൽ ചിലര്‍ക്ക് പരിക്കേൽക്കുകയും ചിലരുടെ വസ്‌ത്രങ്ങൾ കീറുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ കെജ്‌രിവാളിനെ ആക്രമിച്ചെന്ന ആരോപണം ബിജെപി നിഷേധിച്ചു. പൊതുജനങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നതെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും ബിജെപി പറഞ്ഞു.
വികാസ്‌പുരി അസംബ്ലിയിൽ കെജ്‌രിവാൾ റോഡ്‌ഷോ നടത്തിയെന്നും അവിടത്തെ വൃത്തിഹീനമായ വെള്ളത്തിനും അഴുക്കുചാലുകൾക്കും മോശം റോഡുകൾക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ മഹേന്ദ്ര യാദവിനെ പൊതുജനങ്ങൾ നേരിട്ടതാണ് എന്നും യുവമോർച്ചയുടെ ഡൽഹി സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ ശുഭം മാലിക് പറഞ്ഞു. എഎപി എല്ലായ്‌പ്പോഴും നുണ പറയുകയാണ് എന്നും മാലിക് പറഞ്ഞു.
ആം ആദ്‌മി ഒരു രാഷ്‌ട്രീയ പാർട്ടിയായി നിലവിൽ വരുന്നതിന് മുമ്പും ഡൽഹി സർക്കാരിനെ കെജ്‌രിവാള്‍ നയിക്കാന്‍ തുടങ്ങിയതിന് ശേഷവും കെജ്‌രിവാളിനെതിരെ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിന്‍റെ പേരിൽ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. അത്തരം ആരോപണങ്ങൾ ശരിയാണോ ആര്‍ക്കും അറിയില്ലെന്നും മാലിക് പറഞ്ഞു.
ജനപ്രീതി കുറയുന്നതിനാല്‍ എഎപി നേതാക്കൾ ഇപ്പോൾ ഇരവാദം ഉന്നയിക്കുകയാണെന്ന് ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്‌ത ആരോപിച്ചു. കെജ്‌രിവാളിനെതിരായ ആക്രമണം പൊതുജനത്തിന്‍റെ സഹതാപം പിടിച്ചുപറ്റാനായി നടപ്പിലാക്കിയ ഗൂഢാലോചനയാണെന്നും ഗുപ്‌ത ആരോപിച്ചു. ഡൽഹിയിലെ ജനങ്ങൾ ഇനി ഈ തന്ത്രങ്ങളിൽ വഞ്ചിതരാകില്ലെന്നും വിജേന്ദർ ഗുപ്‌ത കൂട്ടിച്ചേര്‍ത്തു.
Also Read: യമുനയിൽ മുങ്ങി പ്രതിഷേധം; ഡല്‍ഹി ബിജെപി അധ്യക്ഷൻ ആശുപത്രിയില്‍