ETV Bharat / bharat

ജലന്ധറിൽ ആര്‍മി ട്രക്കും ലോറിയും കൂട്ടിയിടിച്ച് അഞ്ച് സൈനികർക്ക് പരിക്കേറ്റു - Army Truck Crash in Jalandhar

author img

By ETV Bharat Kerala Team

Published : Jul 20, 2024, 3:19 PM IST

പിഎപി ചൗക്കിൽ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്നു സൈനിക ട്രക്ക്. രാവിലെ ആറ് മണിയോടെ സുചി ഗ്രാമത്തിന് സമീപം ദേശീയ പാതയിൽ ആയിരുന്നു അപകടം.

5 SOLDIERS INJURED  ARMY TRUCK COLLIDES WITH LORRY  സൈനിക ട്രക്ക് അപകടത്തില്‍  സെക്യൂരിറ്റി ഫോഴ്സ് ടീം
Both Army truck and lorry were damaged after accident (ETV Bharat)

ജലന്ധർ (പഞ്ചാബ്) : പഞ്ചാബിലെ ജലന്ധറിൽ ആർമി ട്രക്കും ലോറിയും കൂട്ടിയിടിച്ച് അഞ്ച് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പിഎപി ചൗക്കിൽ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്നു സൈനിക ട്രക്ക്. രാവിലെ ആറ് മണിയോടെ സുചി ഗ്രാമത്തിന് സമീപം ദേശീയ പാതയിൽ വച്ചായിരുന്നു അപകടത്തില്‍ പെട്ടത്.

ട്രക്ക് ഇരുമ്പ് റെയിലിങ്ങിൽ ഇടിച്ച് ഡിവൈഡറിൽ തട്ടി ലോറിയില്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് ശേഷം ആർമി ട്രക്ക് മറിഞ്ഞു. ട്രക്ക് എങ്ങനെയാണ് റെയിലിങ്ങിൽ ഇടിച്ചതെന്ന വിവരം ലഭ്യമല്ല. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. വിവരമറിഞ്ഞ് സ്റ്റേറ്റ് റോഡ് സെക്യൂരിറ്റി ഫോഴ്‌സ് ടീമുകൾ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. തകർന്ന ആർമി ട്രക്കും ലോറിയും ക്രെയിൻ ഉപയോഗിച്ച് സ്ഥലത്ത് നിന്ന് നീക്കം ചെയ്‌ത് ഗതാഗതം പുനഃസ്ഥാപിച്ചു.

Also Read: ചൈനയും പാക്കിസ്ഥാനും ജാഗ്രതൈ; ഇന്ത്യയുടെ എയർ ഡിഫൻസ് സംവിധാനം ഇനി വേറെ ലെവലാകും - INDIAN ARMY 6800 CR MISSILE PROJECT

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.