ETV Bharat / bharat

ഓര്‍ഡര്‍ നല്‍കിയാല്‍ ഡോര്‍ ഡെലിവറി, ഏതു മോഡലും റെഡി; സോഷ്യല്‍ മീഡിയ വഴി ആയുധ വിൽപന സജീവം - Arms Sale Through Social Media

author img

By ETV Bharat Kerala Team

Published : May 28, 2024, 12:56 PM IST

സോഷ്യൽ മീഡിയയിലൂടെ ആയുധ വ്യാപാരം. വില്‍പ്പനയ്‌ക്കായി പ്രത്യേക പേജുകള്‍. പൊലീസ് അന്വേഷണം ഊര്‍ജിതം.

ARMS SALE  ARMS SALE THROUGH THE DARKNET  SOCIAL MEDIA  ഹൈദരാബാദ്
ARMS SALE THROUGH SOCIAL MEDIA (ETV Bharat)

ഹൈദരാബാദ് : സോഷ്യല്‍ മീഡിയ വഴി വന്‍ ആയുധ വ്യപാരം നടക്കുന്നതായി പൊലീസ്. ഫേസ്‌ബുക്ക്, ഇൻസ്‌റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് രാജ്യമൊട്ടാകെ ആയുധ വില്‍പ്പന നടക്കുന്നത്. ജെഡിമെറ്റ്‌ലയിൽ വാഹന പരിശോധനയ്‌ക്കിടെ കണ്ടെത്തിയ ആയുധങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്.

വാഹന പരിശോധനയ്‌ക്കിടെ സംശയാസ്‌പദമായ രീതിയിൽ ഒരു യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ പക്കൽ നിന്ന് മൂന്ന് ബുള്ളറ്റുകളും ഒരു നാടൻ തോക്കും കണ്ടെടുത്തു. ഫേയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടയാളില്‍ നിന്നാണ് തോക്ക് വാങ്ങിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളെ കൂടുതൽ ചോദ്യം ചെയ്‌തപ്പോഴാണ് സോഷ്യൽ മീഡിയ വഴി ആയുധ വിൽപന നടത്തുന്ന സംഘത്തെ കുറിച്ച് പൊലീസിന് അറിയാനായത്.

വിവിധതരം ആയുധങ്ങളാണ് സോഷ്യല്‍ മീഡിയ വഴി വിൽക്കപ്പെടുന്നത്. ഏത് മോഡൽ ആയുധവും നൽകാനും സംഘം തയ്യാറാണ്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ക്രിമിനലുകൾ ആയുധങ്ങൾക്കായി അവരെ ബന്ധപ്പെടാറുണ്ടെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. സോഷ്യൽ മീഡിയ വഴി അവരുമായി ബന്ധപ്പെടുന്നവർക്ക് ഡോർ ഡെലിവറിയും നടത്തുന്നുണ്ട്.

ലാഭകരമായ ബിസിനസ് : ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുമ്പോൾ 50,000 രൂപ വില വരുന്ന ഒരു നാടൻ ആയുധത്തിന്‍റെ വില നഗരത്തിലെത്തുമ്പോൾ നാലോ അഞ്ചോ ഇരട്ടി വർദ്ധിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ഭൂമി കൈയേറ്റത്തിനും സെറ്റിൽമെൻ്റുകൾക്കും വേണ്ടിയാണ് ആളുകൾ ഇവ വാങ്ങുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഓൺലൈനായി ഓർഡർ ചെയ്യുക, ഡെലിവറി പിന്നീട് : ആയുധ വില്‍പന നടത്തുന്ന സോഷ്യൽ മീഡിയയിലെ ചില പേജുകൾക്ക് പ്രത്യേക പേരുകളും ചിഹ്നങ്ങളുമാണുള്ളത്. ഇവയിൽ ആയുധങ്ങളുടെ ചിത്രങ്ങളും അവയുടെ വിലയും പോസ്‌റ്റ് ചെയ്‌തിട്ടുണ്ടാകും. പ്രധാനമായും ബീഹാർ, ഒഡിഷ, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിലെ ചില നാടൻ തോക്കുകളാണ് ഈ രീതിയിൽ വിൽക്കുന്നത്. ഡാർക്ക്‌നെറ്റിൽ വിദഗ്‌ധരുടെ സഹായത്തോടെയാണ് ഇവർ പരിശീലനം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. ഡാര്‍ക്ക് നെറ്റില്‍ തോക്കുകൾ, മയക്കുമരുന്ന്, യുവതികള്‍ എന്നിവയ്‌ക്കായാണ് കൂടുതല്‍ സെര്‍ച്ച് നടക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതിർത്തി കടക്കുന്നത് പൊതു ഗതാഗതം വഴി : ട്രെയിനുകളും സ്വകാര്യ ട്രാവൽ ബസുകളും ഉപയോഗിച്ചാണ് കുറ്റവാളികൾ സംസ്ഥാന അതിർത്തി കടന്ന് അനധികൃത ആയുധങ്ങൾ കടത്തുന്നത്. പ്രധാന നഗരങ്ങളിലെ റെയിൽവേ സ്‌റ്റേഷനുകൾക്ക് പകരം യാത്രക്കാർ കുറവുള്ള സ്‌റ്റേഷനുകളിലാണ് ഇവർ ഇറങ്ങുന്നത്. അവിടെ നിന്ന് ഇരുചക്രവാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ ലക്ഷ്യസ്ഥാനത്ത് എത്തുന്നു. ഇവരിൽ ചിലർ ഇരുചക്രവാഹനങ്ങളിൽ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് വിതരണം ചെയ്യുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

ALSO READ : സൈബറിടത്തിലെ ഗജ ഫ്രോഡുകൾ: ഇരപിടുത്തം നിക്ഷേപ തട്ടിപ്പ് വഴി; അറിയേണ്ടതെല്ലാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.