ചണ്ഡീഗഢ് : സുവർണ ക്ഷേത്ര പരിസരത്ത് യോഗ ചെയ്‌ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അർച്ചന മക്വാനയ്‌ക്ക് നോട്ടിസ് അയച്ച് അമൃത്‌സർ പൊലീസ്. ജൂൺ 30നകം അമൃത്‌സർ പൊലീസ് സ്‌റ്റേഷൻ ഇ ഡിവിഷനിൽ ഹാജരാകാണമെന്ന് കാണിച്ചാണ് നോട്ടിസ്. നേരത്തെ, സുവർണ ക്ഷേത്രത്തിന്‍റെ മാനേജര്‍ ഭഗവന്ത് സിങ് നല്‍കിയ പരാതിയില്‍ അർച്ചന മക്വാനയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിന്നു. ഇന്ത്യൻ ശിക്ഷാനിയമം 295 എ പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്.
ജൂൺ 30 നകം അർച്ചന ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഹാജരായില്ലെങ്കില്‍ രണ്ട് തവണ കൂടി നോട്ടിസ് അയക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നിട്ടും ഹാജരാകാതിരുന്നാല്‍ അറസ്റ്റ് ചെയ്‌ത് ഹാജരാക്കാനുളള നടപടി സ്വികരിക്കുമെന്നും അമൃത്‌സർ പൊലീസ് അറിയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറായ അർച്ചന മക്വാന സുവർണ ക്ഷേത്ര പരിസരത്ത് നിന്ന് യോഗ ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി അര്‍ച്ചനയ്‌ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കുകി. കമ്മിറ്റി സുവർണ ക്ഷേത്രത്തിൻ്റെ പ്രദക്ഷിണം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തിട്ടുണ്ട്.
Also Read: സുവർണ ക്ഷേത്ര പരിസരത്ത് യോഗ; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്