ETV Bharat / bharat

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ്; ഗുണനിലവാരം ഉറപ്പുവരുത്താന്‍ പദ്ധതി പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു - Tirupati Laddu Animal Fat - TIRUPATI LADDU ANIMAL FAT

ക്ഷേത്രത്തിന്‍റെ പവിത്രത ഉയര്‍ത്തിപ്പിടിക്കുമെന്ന് ചന്ദ്രബാബു നായിഡു. പ്രസാദത്തിന്‍റെ ഗുണമേന്മയും ശുദ്ധിയും ഉറപ്പാക്കാന്‍ ശുചീകരണ യജ്ഞം

TIRUPATI LADDU ISSUE  CHANDRABABU NAIDU ON TIRUPATI LADDU  തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ്  തിരുപ്പതി ലഡ്ഡു വിവാദം
Collage of Tirumala Temple and Laddu Prasadam (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 20, 2024, 9:57 AM IST

അമരാവതി (ആന്ധ്രാപ്രദേശ്) : തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ സമഗ്രമായ ശുചീകരണ യജ്ഞം പ്രഖ്യാപിച്ച് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് തിരുപ്പതി ലഡ്ഡുവില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചു എന്ന ഗുരുതര ആരോപണം കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോപണത്തെ എതിര്‍ത്ത് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരികയും ചെയ്‌തു.

ഇതിന് പിന്നാലെയാണ് തിരുമല ക്ഷേത്രത്തിലെ ശുചീകരണ യജ്ഞം പ്രഖ്യാപിച്ചത്. 'ക്രമക്കേടുകള്‍ ഞങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. ക്ഷേത്രത്തിന്‍റെ പവിത്രത ഉയര്‍ത്തി പിടിക്കാനാണ് ഞങ്ങളുടെ ശ്രമങ്ങള്‍' -ചന്ദ്രബാബു നായിഡു പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഗുണനിലവാരം ഇല്ലാത്ത ചേരുവകള്‍ ഉപയോഗിച്ചതായി അടുത്തിടെ നടന്ന പരിശോധനയില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഇതിന്‍റെ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ക്രമക്കേട് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ വിലയില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന സെക്രട്ടേറിയറ്റിലെ കാന്‍റീന്‍ ഉദ്‌ഘാടനം ചെയ്യവെയാണ് നായിഡു ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: തിരുപ്പതി ലഡ്ഡുവില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ്; ജഗന്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ചന്ദ്രബാബു നായിഡു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.