അമരാവതി: സംസ്ഥാന വിഭജനശേഷം ഇനിയും പരിഹരിക്കാതെ തുടരുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ തെലങ്കാന മുഖ്യമന്ത്രിയെ കൂടിക്കാഴ്‌ചയ്‌ക്ക് വിളിച്ച് ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ജൂലൈ ആറിന് ഹൈദരാബാദില്‍ വച്ച് കൂടിക്കാഴ്‌ച നടത്താമെന്നാണ് രേവന്ത് റെഡ്ഡിയ്‌ക്കയച്ച കത്തില്‍ ചന്ദ്രബാബു നായിഡു പറയുന്നത്.
ആന്ധ്രാവിഭജനം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായിരിക്കുന്നു. പുനഃസംഘടന നിയമത്തിലെ നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ഇരു സംസ്ഥാനങ്ങളുടെയും ക്ഷേമത്തിന് ഉതകുന്ന വിഷയങ്ങളാകുമിതെന്നും ചന്ദ്രബാബു നായിഡു കത്തില്‍ സൂചിപ്പിക്കുന്നു. ഇരുസംസ്ഥാനങ്ങള്‍ക്കും ഗുണകരമാകുന്ന പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്നും ചന്ദ്രബാബു നായിഡു തന്‍റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: പരിചയ സമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങളും; ചന്ദ്രബാബു നായിഡു മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും