ETV Bharat / bharat

ഹൂഡിയില്‍ 'നമോ ഹാട്രിക്'; പാർലമെന്‍റിലേക്കുള്ള മന്ത്രി അനുരാഗ് താക്കൂറിന്‍റെ വരവ് വൈറല്‍ - നമോ ഹാട്രിക്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹാട്രിക് ഭരണം ഉറപ്പാണെന്നും മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അനുരാഗ് താക്കൂർ തന്‍റെ എക്‌സില്‍ കുറിക്കുകയും ചെയ്‌തു. ഇത്തവണ സീറ്റുകളുടെ എണ്ണം 400 കടക്കുമെന്നും അദ്ദേഹം അറിയിച്ചു (Namo Hattrick).

namo hattrick  Anurag Thakur  loksabha election 2024  നമോ ഹാട്രിക്  ഹൂഡി ധരിച്ച് അനുരാഗ് താക്കൂർ
Anurag Thakur, wearing a saffron hoodie with 'Namo Hattrick' written on it
author img

By ETV Bharat Kerala Team

Published : Feb 10, 2024, 2:10 PM IST

'നമോ ഹാട്രിക്'; കാവി നിറത്തിലുള്ള ഹൂഡി ധരിച്ച് അനുരാഗ് താക്കൂർ പാർലമെന്‍റില്‍

ഡല്‍ഹി: പാർലമെന്‍റിലേക്കുള്ള കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ വരവും വേഷവുമാണ് ഇപ്പോൾ സാമൂഹി മാധ്യമങ്ങളില്‍ ചർച്ച. കാവി നിറത്തിലുള്ള 'നമോ ഹാട്രിക്' എന്നെഴുതിയ ഹൂഡി ധരിച്ചാണ് മന്ത്രി പാര്‍ലമെന്‍റിലെത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ലമെന്‍റിന്‍റെ അവസാന ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, രാജ്യത്തിന്‍റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രധാനമന്ത്രി തുടർന്നും പ്രവർത്തിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 വർഷമായി പാവപ്പെട്ടവരുടെ ക്ഷേമവും രാജ്യത്തിന്‍റെ വികസനവും നല്ല രീതിയില്‍ സാധ്യമായിട്ടുണ്ട്. മൂന്നാം തവണയും മോദി സർക്കാരിനെ കൊണ്ടുവരാൻ രാജ്യത്തെ ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെന്നും അനുരാഗ് താക്കൂർ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹാട്രിക് ഭരണം ഉറപ്പാണെന്നും മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അനുരാഗ് താക്കൂർ തന്‍റെ എക്‌സില്‍ കുറിക്കുകയും ചെയ്‌തു. ഇത്തവണ സീറ്റുകളുടെ എണ്ണം 400 കടക്കുമെന്നും അദ്ദേഹം അറിയിച്ചു (Namo Hattrick).

ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 400 സീറ്റുകൾ നേടുമെന്നായിരുന്നു കഴിഞ്ഞ ദിവസം പാർലമെന്‍റില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടത്. ബിജെപിക്ക് തനിച്ച് 370 സീറ്റുകൾ ലഭിക്കുമെന്നും മോദി പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.