ETV Bharat / bharat

ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്; 175ൽ 175 സീറ്റുകളും വൈഎസ്ആർസിപി നേടുമെന്ന് മന്ത്രി റോജ - ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്

ആന്ധ്രാപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും വൈഎസ്ആർസിപി വിജയിക്കുമെന്നും എൻ ചന്ദ്രബാബു നായിഡു തോൽക്കുമെന്നും മന്ത്രി റോജ.

Andhra Pradesh assembly election  AP Minister Roja  Chandrababu Naidu  ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  വൈഎസ്ആർസിപി മന്ത്രി റോജ
YSRCP will win in assembly election in Andhra Pradesh, says minister Roja
author img

By ETV Bharat Kerala Team

Published : Feb 22, 2024, 3:57 PM IST

ചിറ്റൂർ (ആന്ധ്രാപ്രദേശ്): സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ (assembly elections) വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന് ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രി റോജ (Andhra Pradesh Tourism Minister Roja). സംസ്ഥാനത്ത് 175-ൽ 175 സീറ്റുകളും വൈഎസ്ആർസിപി നേടും. മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി (Telugu Desam Party / TDP) തലവനുമായ എൻ ചന്ദ്രബാബു നായിഡു (former Chief Minister Chief N Chandrababu Naidu) തോൽക്കാൻ വിധിക്കപ്പെട്ടയാളാണ്.

മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബുവിന് വീഴ്‌ച പറ്റിയെന്ന് നായിഡുവിന്‍റെ ഭാര്യ നര ഭുവനേശ്വരിയുടെ (Nara Bhuvaneshwari) പ്രസംഗത്തിൽ നിന്നുതന്നെ വ്യക്തമാണ്. ചന്ദ്രബാബു നായിഡുവിന്‍റെ സർക്കാരിന്‍റെ കാലത്ത് ആന്ധ്രയിലെ ജനങ്ങളെയാണ് അദ്ദേഹം തോൽപ്പിച്ചു, അധികാരത്തിലേറിയിട്ടും കുപ്പത്ത് ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിൽ ബാബു പരാജയപ്പെട്ടുവെന്നും റോജ ആരോപിച്ചു.

Also read: 'സഹോദരൻ വീട്ടുതടങ്കലിലാക്കും' ; കോൺഗ്രസ് ഓഫീസില്‍ അന്തിയുറങ്ങി വൈഎസ് ശർമിള

വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം, വൈഎസ്ആർസിപിക്കെതിരെ ആരോപണം: തെരഞ്ഞെടുപ്പ് അടുത്തതോടെ പണവും സമ്മാനങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പാര്‍ട്ടിയുടെ ശ്രമമെന്നാണ് ആരോപണം. വോട്ടര്‍മാരില്‍ സ്വാധീനമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നതായും മതം പറഞ്ഞ് വോട്ട് പിടിത്തം നടത്തുന്നുവെന്നും ആരോപണമുണ്ട് (YSRCP Illegal Election Campaign). സംസ്ഥാനത്തെ ഭരണകക്ഷി തന്നെ ഇത്തരം അനധികൃത നടപടികള്‍ കൈക്കൊണ്ടിട്ടും ജനങ്ങള്‍ക്ക് പണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്മാനങ്ങളും നല്‍കുന്നതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും മറ്റും വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.

വീടുവീടാന്തരം കുക്കറുകള്‍ നല്‍കുന്നു, വിവിധ മതങ്ങളില്‍ നിന്നുള്ളവരുടെ രഹസ്യ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു, ഇത്തരം യോഗങ്ങളില്‍ രണ്ടായിരം രൂപയും കുക്കറും ഫ്‌ളാസ്‌കും അടങ്ങുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ ചിഹ്നം ആലേഖനം ചെയ്‌ത സമ്മാനപ്പൊതികള്‍ വിതരണം ചെയ്യുന്നു എന്നിങ്ങനെയാണ് വൈഎസ്ആർസിപിക്കെതിരെ ഉയർന്ന ആരോപണം.

Also read: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സമ്മാനങ്ങളുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.