അമരാവതി (ആന്ധ്രാപ്രദേശ്) : മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ അങ്ങേയറ്റം സന്തുഷ്‌ടനാണെന്ന് ആന്ധ്രാപ്രദേശ് ഐറ്റി, വ്യവസായ മന്ത്രി നാരാ ലോകേഷ്. ആന്ധ്രപ്രദേശിന്‍റെ വികസനവും സാമൂഹിക ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് സഹായിക്കുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്നും ലോകേഷ് എക്‌സില്‍ കുറിച്ചു.
'നമ്മുടെ പോരാട്ടം അംഗീകരിക്കപ്പെട്ടു എന്നത് ആന്ധ്രപ്രദേശിലെ ജനങ്ങൾക്ക് അഭിമാനകരമായ കാര്യമാണ്. വ്യവസായ വളർച്ച, അടിസ്ഥാന സൗകര്യം, ജലസേചനം, എച്ച്ആർഡി തുടങ്ങി എല്ലാ സുപ്രധാന മേഖലകളെയും ഉൾപ്പെടുത്തി സമഗ്രമായ പാക്കേജാണ് നമുക്ക് നൽകിയത്. അമരാവതിക്കും പോളവാരത്തിനും നൽകിയ ഉദാരമായ സംഭാവനകളെ പ്രത്യേകം പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
A new sunrise for Andhra Pradesh
— Lokesh Nara (@naralokesh) July 23, 2024
I am extremely delighted and grateful for the Union Finance Minister’s announcements today in the Budget. These will go a long way towards helping AP achieve its development and social objectives.
It’s a matter of great pride for the people of…
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ എക്കാലവും ഓര്‍മിക്കാവുന്ന ദിനമായി അടയാളപ്പെടുത്തും. നമ്മുടെ സ്വപ്‌നങ്ങളുടെ, സംസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ആദ്യ ചുവടുവയ്‌പ്പാണിത്.'- നാരാ ലോകേഷ് എക്‌സില്‍ കുറിച്ചു.
സംസ്ഥാനത്തെ അഞ്ച് കോടി ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ബജറ്റാണിതെന്ന് കേന്ദ്രമന്ത്രി രാംമോഹനും പ്രതികരിച്ചു. ജഗന്‍റെ അഞ്ച് വർഷത്തെ ഭരണത്തിൽ ആന്ധ്രപ്രദേശ് 20 വർഷം പിന്നോട്ട് പോയെന്നും രാംമോഹൻ ആരോപിച്ചു.
ഭാവിയില്‍ ആവശ്യമെങ്കിൽ കൂടുതൽ ഫണ്ട് നൽകുമെന്നത് വലിയ കാര്യമാണ്. പിന്നാക്ക മേഖലകൾക്കും പ്രത്യേക ഫണ്ട് നൽകും. ബജറ്റിലൂടെ ആന്ധ്രപ്രദേശിന് പുതിയ ആത്മവിശ്വാസം നൽകിയ കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നും എന്നും കേന്ദ്രമന്ത്രി രാംമോഹൻ പറഞ്ഞു.
ആന്ധ്രപ്രദേശിന് 15,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. തലസ്ഥാന നഗരിയായ അമരാവതിയുടെ വികസനത്തിനും ധന സഹായം നല്‍കും. ആന്ധ്രപ്രദേശിലെ മാത്രം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ക്ഷേമ പദ്ധതികള്‍ക്കായി 3 ലക്ഷം കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിനും കർഷകര്‍ക്കും ഏറെ നിർണായകമായ പോളവാരം ജലസേചന പദ്ധതിക്ക് കേന്ദ്രം ധനസഹായം നൽകും. പദ്ധതി പൂര്‍ത്തിയാക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കിയത്.
Also Read : സ്വര്‍ണം, വെള്ളി, മൊബൈല്‍ ഫോണ്‍... വില കുറയുന്നവ ഇവ - deduction of mobile phone price