അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനെ കാണാന്‍ കാളവണ്ടിയില്‍ 760 കിലോമീറ്റര്‍ താണ്ടി കര്‍ഷകന്‍. ഹിന്ദുപുരം സ്വദേശിയായ നവീൻ കുമാറാണ് പവന്‍ കല്യാണിനെ കാണാന്‍ മംഗളഗിരിയിലെത്തിയത്. കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്താനായാണ് നവീന്‍ കുമാറെത്തിയത്.
സത്യസായി ജില്ലയില്‍ നിന്നും 28 ദിവസങ്ങള്‍ക്കൊണ്ടാണ് കാളവണ്ടിയിൽ അദ്ദേഹം 760 കിലോമീറ്റർ യാത്ര ചെയ്‌തത്. മംഗളഗിരിയിലെ ജനസേന ഓഫിസിന് പുറത്ത് വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ച. ഇടിവി ഭാരത് - ഈനാടു വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ചയ്ക്ക് വഴിയൊരുങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കർഷകന്‍റെ പരാതികളും വിളകൾ വിൽക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ചുള്ള ആശങ്കകളും പവന്‍ കല്യാണ്‍ കേട്ടു. കര്‍ഷകന്‍റെ ആശങ്കകളില്‍ നടപടി ഉണ്ടാകുമെന്നും പവന്‍ കല്യാണ്‍ ഉറപ്പു നൽകി. ഓഫിസിൽ ഒരു ഔപചാരിക നിവേദനം നൽകാനും നവീനോട് പവന്‍ കല്യാണ്‍ നിര്‍ദേശിച്ചു.
നിശ്ചയദാർഢ്യത്തിന്‍റെ യാത്ര: സത്യസായി ജില്ലയിലെ പരിഗി മണ്ഡലത്തിൽ നിന്നുള്ള യുവ കർഷകനാണ് നവീൻ കുമാര്‍. ആന്ധ്രാപ്രദേശിലെ കർഷകരുടെ സമരങ്ങൾ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ ശ്രമകരമായ യാത്ര അദ്ദേഹം ആരംഭിച്ചത്. നേരത്തെയും പവന്‍ കല്യാണിനെ കാണാന്‍ അദ്ദേഹം ഇത്തരത്തില്‍ യാത്ര നടത്തിയിരുന്നു. എന്നാല്‍ മംഗളഗിരിയിലെത്തിയ നവീനിന് ഉപമുഖ്യമന്ത്രിയെ കാണാന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നു.
സംഭവത്തിന് പിന്നാലെ നവീനിന്‍റെ അവസ്ഥ വിവരിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ഈനാടു - ഇടിവി ഭാരത് ലേഖനത്തിന് പിന്നാലെയാണ് പവൻ കല്യാൺ കർഷകനുമായി കൂടിക്കാഴ്‌ച നടത്തിയത്.
Also Read: കര്‍ഷകരെ അതിര്‍ത്തിയില്‍ തടയുന്നത് ജനാധിപത്യവിരുദ്ധം: ഭൂപീന്ദർ സിങ് ഹൂഡ