അമരാവതി (ആന്ധ്രാപ്രദേശ്) : 8 എംഎൽഎമാരെ അയോഗ്യരാക്കി ആന്ധ്രാപ്രദേശ് നിയമസഭ സ്‌പീക്കർ തമ്മിനേനി സീതാറാം. കൂറുമാറ്റത്തിലാണ് നടപടി. മേകപതി ചന്ദ്രശേഖർ റെഡ്ഡി, കോട്ടം റെഡ്ഡി ശ്രീധർ റെഡ്ഡി, അനം രാമനാരായണ റെഡ്ഡി, ഉണ്ടവല്ലി ശ്രീദേവി എന്നീ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് വൈഎസ്ആര്‍സിപി ആവശ്യപ്പെട്ടിരുന്നു(Speaker Disqualifies 8 MLA's). ഇവർ നടത്തിയ നീക്കം ജനാധിപത്യഘടനയെയും, സംസ്ഥാനത്തെ വോട്ടർമാരുടെ അധികാരത്തെയും ദുർബലപ്പെടുത്തുന്നതാണെന്ന് സ്‌പീക്കര്‍ അഭിപ്രായപ്പെട്ടു.
വിഷയം സമഗ്രമായി പരിശോധിച്ച ശേഷമാണ് അയോഗ്യരാക്കാനുള്ള തീരുമാനമെന്നാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫിസ് അറിയിച്ചത്. തെലുഗുദേശം പാർട്ടിയുടെ ആവശ്യപ്രകാരം - കരണം ബലറാം, വല്ലഭനേനി വംശി, വാസുപള്ളി ഗണേഷ്, മദ്ദളഗിരി എന്നിവരെയും അയോഗ്യരാക്കി.
പാർട്ടിയുടെ പ്രതീക്ഷകൾക്ക് നിരക്കാത്ത പ്രവർത്തിയും നടപടികളും ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാർക്കെതിരെ ടിഡിപി നടപടിയാവശ്യപ്പെട്ടത്. എംഎൽഎമാരെ അയോഗ്യരാക്കിയ സാഹചര്യത്തിൽ ഒഴിഞ്ഞ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കും.