ETV Bharat / bharat

ഗുജറാത്തില്‍ പെരുമഴ; കേന്ദ്ര സഹായം ഉറപ്പ് നല്‍കി അമിത്‌ ഷാ; മുഖ്യമന്ത്രിയുമായി സംസാരിച്ചു - Amit Shah Speaks With Gujarat CM

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ച് കേന്ദ്ര മന്ത്രി അമിത്‌ ഷാ. സംസ്ഥാനത്തിന് വേണ്ട മുഴുവന്‍ സഹായങ്ങളും നല്‍കുമെന്നും ഉറപ്പ്. ദക്ഷിണ ഗുജറാത്തിലാണ് മഴ ശക്തമായിട്ടുള്ളത്.

AMIT SHAH SPEAKS WITH GUJARAT CM  HEAVY RAIN IN GUJARAT  ഗുജറാത്തില്‍ കനത്ത മഴ  ഗുജറാത്ത് മഴ അമിത്‌ ഷാ
Union Minister Amit Shah (ANI)
author img

By ETV Bharat Kerala Team

Published : Aug 26, 2024, 11:05 AM IST

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ച് കേന്ദ്രമന്ത്രി അമിത്‌ ഷാ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ആവശ്യമുള്ള മുഴുവന്‍ സഹായങ്ങളും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുമെന്നും അമിത്‌ ഷാ ഉറപ്പ് നല്‍കി. മുഖ്യമന്ത്രിക്ക് പുറമെ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയുമായും അദ്ദേഹം സംസാരിച്ചു.

അതേസമയം മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്നലെ (ഓഗസ്റ്റ് 25) ചീഫ് സെക്രട്ടറി രാജ്‌കുമാറിന്‍റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കലക്‌ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ നോഡൽ ഓഫിസർമാർ, സർവേ ജില്ല കലക്‌ടർമാർ, മുനിസിപ്പൽ കമ്മിഷണർമാർ എന്നിവര്‍ ഓണ്‍ലൈനിലൂടെ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് അടുത്ത ആഴ്‌ചയോടെ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സജീകരിക്കാനും ചീഫ് സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ല, താലൂക്ക് ഭരണ സംവിധാനങ്ങളിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും ജോലിയില്‍ പ്രവേശിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ശ്രാവണ മാസമായതിനാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഏതാനും ദിവസമായി സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ദക്ഷിണ ഗുജറാത്തിലെ വൽസാദ്, താപി, നവസാരി, സൂറത്ത്, നർമദ, പഞ്ച്മഹൽ ജില്ലകളെയാണ് മഴ കൂടുതലും ബാധിച്ചിരിക്കുന്നത്.

Also Read: സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത; മൂന്നിടങ്ങളില്‍ യെല്ലോ അലര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.