റാഞ്ചി: വരാനിരിക്കുന്ന ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ഭാരതീയ ജനതാ പാർട്ടി പുറത്തിറക്കി. റാഞ്ചിയിൽ നടന്ന പൊതുയോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ജാർഖണ്ഡിൽ ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്നും, എന്നാൽ ആദിവാസി സമൂഹത്തെ യുസിസിയുടെ പരിധിയിൽ നിന്ന് മാറ്റിനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്നും ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തുരത്തുമെന്നും പരിപാടിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. സ്‌ത്രീകളെ സംരക്ഷിക്കാനുള്ള നിയമം കൊണ്ടുവരും. ഹേമന്ത് സോറൻ ജാർഖണ്ഡിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടെന്നും സ്ത്രീകളിൽ നിന്ന് തട്ടിയെടുത്ത ഭൂമി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ തിരികെ നൽകുമെന്നും പ്രകടനപത്രികയില്‍ അമിത് ഷാ പറഞ്ഞു.
#WATCH | Ranchi, Jharkhand: Union Home Minister Amit Shah says, " ucc (uniform civil code) will be introduced in jharkhand but the tribal community will be kept out of the ambit of ucc." pic.twitter.com/6U8ycA6Hag
— ANI (@ANI) November 3, 2024
സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2100 രൂപയും, 500 രൂപയ്‌ക്ക് എല്‍ പി ജി സിലിണ്ടറുകളും നല്‍കും. ദീപാവലി, രക്ഷാബന്ധൻ ദിവസങ്ങളില്‍ എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി എൽ പി ജി സിലിണ്ടറുകള്‍ നൽകുമെന്നും ബിജെപി വാഗ്‌ദാനം ചെയ്‌തു. അധികാരത്തിലെത്തിയാൽ യുവാക്കൾക്ക് 5 ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പുനൽകുകയും 2,87,500 സർക്കാർ തസ്‌തികകളിലേക്ക് നിയമനം ഉറപ്പാക്കുകയും ചെയ്യുമെന്നും ബിജെപി പ്രകടനപത്രികയില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഹസാരിബാഗ്, ധൻബാദ്, ഗുംല എന്നിവയുൾപ്പെടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് 'ഡയമണ്ട് ക്വാഡ്രിലാറ്ററൽ എക്‌സ്പ്രസ് വേ' സ്ഥാപിക്കുമെന്നും ബിജെപി വാഗ്‌ദാനം ചെയ്‌തു. 'ഇരട്ട എഞ്ചിൻ' ബിജെപി സർക്കാർ ആരംഭിച്ച വികസന പദ്ധതികൾ നിർത്തിവയ്ക്കുകയാണെന്ന് ആരോപിച്ച് ഷാ ഭരണകക്ഷിയായ ഹേമന്ദ് സോറൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ആഞ്ഞടിച്ചു.
ഗോത്രവർഗക്കാരുടെ ആശങ്കകള്‍ അകറ്റും, 'റൊട്ടി, ബേട്ടി, മാത്തി' (അപ്പവും പെൺമക്കളും മാതൃഭൂമിയും) എന്നിവ സംരക്ഷിക്കുകയും ജാർഖണ്ഡിൻ്റെ പൈതൃകം സുരക്ഷിതമാക്കുകയും ചെയ്യുമെന്ന് അമിത് ഷാ വ്യക്തമാക്കി. ഇനി ബിജെപി സർക്കാരാണോ വേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#WATCH | Ranchi, Jharkhand: Union Home Minister Amit Shah says, " under the 'gogo didi scheme', women will be given rs 2100 every month. free lpg gas cylinders will be given on diwali and rakshabandhan and the cylinders will be given for rs 500. 5 lakh employment opportunities… pic.twitter.com/myYMVRKfmq
— ANI (@ANI) November 3, 2024
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ, സഞ്ജയ് സേത്ത്, സംസ്ഥാന ബിജെപി അധ്യക്ഷൻ ബാബുലാൽ മറാണ്ടി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാനം ഭരിച്ചപ്പോഴെല്ലാം ജാർഖണ്ഡിൽ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും മറാണ്ടി പറഞ്ഞു. ജാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. നവംബർ 23നാണ് വോട്ടെണ്ണല്‍.
Read Also: മഹാരാഷ്‌ട്രയിൽ 83 സീറ്റുകളിൽ ശിവസേന vs ശിവസേന, എന്‍സിപി vs എന്‍സിപി പോരാട്ടം, ഉറ്റുനോക്കി ദേശീയ രാഷ്‌ട്രീയം