ETV Bharat / bharat

'ഇന്ത്യാ സഖ്യം ഉദ്ദേശിക്കുന്നത് വാര്‍ഷികാടിസ്ഥാനത്തിലുള്ള പ്രധാനമന്ത്രിമാരെ'; രാജ്യം ഭരിക്കുന്നത് പലചരക്ക് കട നടത്തുന്നത് പോലല്ലെന്ന് അമിത് ഷാ - Amit Shah flays India Bloc - AMIT SHAH FLAYS INDIA BLOC

ഇന്ത്യ സംഘം അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി കസേര ഘടകകക്ഷികൾക്ക് മാറി മാറി കൊടുക്കാനാണ് പദ്ധതിയിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

AMIT SHAH INDIA BLOC  AMIT SHAH IN BIHAR  ഇന്ത്യാ സഖ്യം പ്രധാനമന്ത്രി  ഇന്ത്യാ സഖ്യം അമിത് ഷാ
Amit Shah at Bihar (Source: ANI)
author img

By ETV Bharat Kerala Team

Published : May 16, 2024, 6:31 PM IST

മധുബാനി (ബിഹാർ): ഇന്ത്യ സംഘം അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി കസേര ഘടകകക്ഷികൾക്ക് മാറി മാറി കൊടുക്കാനാണ് പദ്ധതിയിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് വേണ്ടത് ശക്തനായ ഒരു പ്രധാനമന്ത്രിയെ ആണെന്നും വർഷാടിസ്ഥാനത്തില്‍ മാറുന്നവരെ അല്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ മധുബാനി ലോക്‌സഭ സീറ്റിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

'ഇന്ത്യ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു മുഖമില്ല. രാജ്യം മോദിജിക്ക് മൂന്നാം തവണയും അധികാരം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ, ആരാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് പറയാമോ? അവർ എന്തായാലും അധികാരത്തിൽ വരാന്‍ പോകുന്നില്ല... എങ്കിലും, ആരാകും പ്രധാനമന്ത്രി? മമത ബാനർജി പ്രധാനമന്ത്രിയാകുമോ അതോ എംകെ സ്‌റ്റാലിനോ? അതോ ലാലു പ്രസാദോ?- അമിത് ഷാ ചോദിച്ചു.

'പ്രധാനമന്ത്രി കസേര മാറി മാറി നല്‍കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യം ഭരിക്കുന്നത് പലചരക്ക് കട നടത്തുന്നത് പോലെയല്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോവിഡ് പാൻഡെമിക് പോലെ ഒരു സാഹചര്യം ഉണ്ടായാൽ അവർക്ക് രാജ്യത്തെ രക്ഷിക്കാൻ കഴിയുമോ? അവർക്ക് രാജ്യത്തെ തീവ്രവാദികളിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമോ? ഇന്ത്യ രാജ്യത്തിന് വേണ്ടത് ശക്തനായ ഒരു പ്രധാനമന്ത്രിയെയാണ്, അല്ലാതെ വാർഷികാടിസ്ഥാനത്തിലുള്ള പ്രധാനമന്ത്രിയെ അല്ല.'- അമിത് ഷാ പറഞ്ഞു.

എൻഡിഎ സർക്കാർ ഗോവധത്തിന് എതിരാണെന്നും ഒരു കാരണവശാലും അത് അനുവദിക്കില്ലെന്നും പറഞ്ഞ ഷാ, പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തെ ഒരു ഇസ്‌ലാമിക രാഷ്‌ട്രമാക്കാൻ ആഗ്രഹിച്ചിരുന്നതായും പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിച്ച കേന്ദ്ര തീരുമാനം ശരിയായ നടപടി ആയിരുന്നെന്നും അമിത് ഷാ പറഞ്ഞു.

Also Read : 'പാക് അധീന കശ്‌മീർ ഇന്ത്യയുടെ ഭാഗം'; അത് തിരിച്ചുപിടിക്കുമെന്ന് അമിത് ഷാ - AMIT SHAH ABOUT POK

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.