കൊൽക്കത്ത (പശ്ചിമ ബംഗാൾ): ആരാണോ തെരഞ്ഞെടുപ്പിൽ തോൽക്കുന്നത് അവർ പ്രതിപക്ഷത്തിരിക്കുമെന്നും ആരാണോ ജയിക്കുന്നത് അവർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അമിത് ഷാ. കോൺഗ്രസ് പാർട്ടിയുടെ ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തെയാണ് അദ്ദേഹം വിമർശിച്ചത്.
"രാഹുലും അദ്ദേഹത്തിൻ്റെ മമത ബാനർജി ഉൾപ്പെടുന്ന ഇന്ത്യ സഖ്യവും ദിവാസ്വപ്‌നം കണ്ടുകൊണ്ടിരിക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചു. തുടർച്ചയായി മൂന്നാം തവണയും ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരിച്ചു. ജാർഖണ്ഡിലും മഹാരാഷ്ട്രയിലും ഞങ്ങൾ സർക്കാർ രൂപീകരിക്കും"
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും രാഹുൽ പാർലമെൻ്റിൽ പറയുകയാണ് തങ്ങൾ ബിജെപിയെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചുവെന്ന്. രാഹുലിനോട് എനിക്ക് പറയാനുളളത് ഒന്ന് മാത്രമാണ്. ആരാണോ ജയിക്കുന്നത് അവർ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും തോൽക്കുന്നവരെന്നും പ്രതിപക്ഷത്തിരിക്കുകയും ചെയ്യും.
ഞങ്ങൾ 240 സീറ്റ് നേടിയതിന് ശേഷം അവർ ഇപ്പോഴും അത് പറഞ്ഞ് ഞങ്ങളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്. 2014ലും 2019ലും 2024ലും അവർ നേടിയ സീറ്റുകൾ ചേർത്ത് വച്ചാൽ പോലും 240 സീറ്റുകൾക്ക് താഴെയേ കാണൂ". കൊൽക്കത്തയിൽ ബിജെപിയുടെ മെമ്പർഷിപ്പ് ഡ്രൈവ് ഉദ്ഘാടനം ചെയ്‌തുകൊണ്ട് അമിത് ഷാ പറഞ്ഞു.
2026 മുതൽ ബംഗാളിലെ എല്ലാ പാവപ്പെട്ടവർക്കും ആയുഷ്‌മാൻ ഭാരത് യോജനയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ന് ഞാൻ അതിർത്തിയിൽ പോകുകയുണ്ടായി. ആയുഷ്‌മാൻ ഭാരത് യോജനയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ചിലർ എന്നോട് പറഞ്ഞു. എന്നാൽ നിങ്ങൾ വിഷമിക്കേണ്ടതില്ലെന്നും 2026 വരെ കാത്തിരിക്കാനായി ഞാൻ അവരോട് പറഞ്ഞു.
2026 മുതൽ ബംഗാളിലെ എല്ലാ പാവപ്പെട്ടവർക്കും ആയുഷ്‌മാൻ ഭാരത് യോജനയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും. ജോലിക്കും വിദ്യാഭ്യാസത്തിനും യുവാക്കൾ അന്ന് മുതൽ കൈക്കൂലി നൽകേണ്ടതായി വരില്ല". അദ്ദേഹം പറഞ്ഞു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും 2026ൽ ബംഗാളിൽ രൂപീകരിക്കുന്ന അടുത്ത സർക്കാർ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സന്ദേശ്ഖാലിയിലെയും ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെയും സമീപകാല സംഭവങ്ങൾ പരാമർശിച്ച അമിത് ഷാ, ബംഗാളിലെ സ്‌ത്രീകൾ സുരക്ഷിതരല്ലെന്നും പറഞ്ഞു.
"ബംഗാളിൽ അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ് ലംഘിക്കപ്പെടുകയാണ്. സന്ദേശ്ഖാലി, ആർജി കർ മെഡിക്കൽ കോളജിൽ ഉണ്ടായ സംഭവങ്ങൾ അവസാനിപ്പിക്കണം. 2026ൽ ബിജെപി സർക്കാർ രൂപീകരിക്കപ്പെട്ടാൽ മാത്രമേ ഇതിന് അന്ത്യമുണ്ടാകുകയുള്ളൂ. 2026ൽ പശ്ചിമ ബംഗാളിൽ ഞങ്ങൾ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുന്നതായിരിക്കും'. അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലോക്‌സഭയിൽ ബിജെപിക്ക് ഒറ്റയ്ക്ക് നിന്നുകൊണ്ട് ഭൂരിപക്ഷം നേടുന്നത് തടയാൻ ഈ പാർട്ടികൾക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിൽ 293 സീറ്റുകളാണ് നേടിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: 'കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ സാധ്യമായ പിന്തുണ നല്‍കും': അമിത് ഷാ