ETV Bharat / bharat

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി - കൂട്ടബലാത്സംഗം

പരിശീലന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. പീഡിപ്പിച്ചത് സഹപാഠികളും.

Allegation Of Gang Rape  Minor Student In Kota  കൂട്ടബലാത്സംഗം  കോട്ട
A minor coaching student has been accused of gang rape in Kota
author img

By ETV Bharat Kerala Team

Published : Feb 15, 2024, 10:43 PM IST

കോട്ട(രാജസ്ഥാന്‍): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫ്ലാറ്റില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം(Allegation Of Gang Rape).

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പെണ്‍കുട്ടിയോ പ്രതികളോ ഇവിടെയുള്ളവരല്ലെന്നും പൊലീസ് വ്യക്തമാക്കി. ഇവര്‍ പരിശീലനത്തിനായി പുറത്ത് നിന്നെത്തിയവരാണ്(Minor Student In Kota).

പരിശീലനത്തിന് പേര് കേട്ട സ്ഥലമാണ് കോട്ട. രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇവിടെ പരിശീലനത്തിന് എത്തുന്നുണ്ട്. ഇങ്ങനെയെത്തിയതായണ് ഈ പെണ്‍കുട്ടിയും. പതിനേഴുകാരിയായ പെണ്‍കുട്ടി ഹരിയാന സ്വദേശിയാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായാണ് പെണ്‍കുട്ടി ഇവിടെയെത്തിയത്. ഒപ്പം പഠിക്കുന്നവര്‍ക്കൊപ്പം പുറത്ത് പോയ പെണ്‍കുട്ടിയെ സഹപാഠികള്‍ അവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്(4 arrested).

നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇവരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇവിടെയുള്ളവരില്‍ ഭൂരിഭാഗവും പുറത്ത് നിന്നെത്തി ഇവിടെ കഴിയുന്നവരാണ്. എന്നാല്‍ പൊലീസ് ഇതിനെ ഒറ്റപ്പെട്ട സംഭവമായാണ് വിലയിരുത്തുന്നത്. എങ്കിലും പ്രദേശത്തെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also read: 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; 13 പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.