ന്യൂഡൽഹി: തമിഴ്‌നാട് സര്‍ക്കാര്‍ രാമ പ്രതിഷ്‌ഠ തത്സമയ സംപ്രേക്ഷണം നിരോധിച്ചുവെന്നത് അടിസ്ഥാനരഹിതം. സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിനെതിരെ പൊതുതാൽപ്പര്യ ഹർജിയുമായി തമിഴ്‌നാട് പൊലീസ് ഡയറക്‌ടർ ജനറൽ (ഡിജിപി) സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് പല ക്ഷേത്രങ്ങളിലും സംപ്രേക്ഷണം ചെയ്‌തിട്ടുണ്ടെന്ന് തമിഴ്‌നാട് പൊലീസ് പറഞ്ഞു. തത്സമയ സംപ്രേക്ഷണം കൂടാതെ, സംസ്ഥാനത്തുട നീളമുള്ള പല ക്ഷേത്രങ്ങളിലും പൂജകളും അർച്ചനകളും പോലുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നു, ഒരു പൊലീസും ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് തമിഴ്‌നാട് പൊലീസ് സത്യവാങ്മൂലത്തിൽ സുപ്രീം കോടതിയെ അറിയിച്ചു.
അയോധ്യയിലെ രാമ പ്രതിഷ്‌ഠയുടെ തത്സമയ സംപ്രേക്ഷണം നിരോധിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്‍റെ വാക്കാലുള്ള ഉത്തരവിനെ സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. ചില പ്രദേശങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണ് എന്നതിന്‍റെ പേരിൽ ഇത്തരം പരിപാടികൾ നിരോധിക്കാന്‍ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
അന്നദാനം ഉൾപ്പെടെയുള്ള ചടങ്ങുകള്‍ അനുവദിക്കരുതെന്ന തരത്തിലുള്ള നിർദ്ദേശം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വാക്കാൽ നല്‍കിയെന്ന ആരോപണമുയര്‍ന്നിരുന്നു. പൊലീസ് വകുപ്പിന് നൽകിയിട്ടില്ലെന്ന് തമിഴ്‌നാട് പൊലീസ് പറഞ്ഞു. ഹര്‍ജിക്കാരനായ ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെൽവം, തമിഴ്‌നാട് സർക്കാരിനെ തികച്ചും ഹിന്ദു വിരുദ്ധ സർക്കാരായി ചിത്രീകരിച്ചു. അത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് തമിഴ്‌നാട് പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു.
ജനുവരി 22 ന് നടന്ന പ്രാണ പ്രതിഷ്‌ഠ ദിനത്തില്‍ തമിഴ്‌നാട് സര്‍ക്കാറിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജയും സംപ്രേക്ഷണവും തടഞ്ഞതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ക്ഷേത്രങ്ങൾക്കുള്ളിലെ പ്രതിഷ്‌ഠാ ചടങ്ങുകൾ പ്രദർശിപ്പിക്കാൻ ആളുകളെ അനുവദിക്കുന്നില്ലെന്നും സീതാരാമന്‍ എക്‌സില്‍ കുറിച്ചിരുന്നു.