ന്യൂഡല്‍ഹി: വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ സൈനികോദ്യോഗസ്ഥന്‍റെ കൈ രക്ഷിക്കാനായി. ലഡാക്കില്‍ ഒരു യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ അതില്‍ കുടുങ്ങി മുറിഞ്ഞു മാറുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച് സങ്കീര്‍ണ ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കി കൈ പൂര്‍വ സ്ഥിതിയിലായി.
എട്ട് മണിക്കൂറോളം നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് കൈ പൂര്‍വ സ്ഥിതിയിലാക്കിയത്. അപകടമുണ്ടായി ഒരു മണിക്കൂറിനകം തന്നെ ഡല്‍ഹിയിലെ ആര്‍ ആന്‍ഡ് ആര്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ കൈ പൂര്‍വസ്ഥിതിയിലാക്കാനായി.
രാത്രിയിലെ ഇരുട്ടത്ത് എന്‍വിജിഎസ് ഉപയോഗിച്ചാണ് ഇദ്ദേഹത്തെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിക്കാനായത്. കുറഞ്ഞ വെളിച്ചത്തില്‍ രാത്രി കാഴ്‌ചയ്‌ക്കായി ഉപയോഗിക്കുന്ന സംവിധാനമാണ് എന്‍വിജിഎസ്. രാത്രികാല നിരീക്ഷ ഉപകരണമെന്നും ഇതറിയപ്പെടുന്നു.
പ്രകാശത്തെ വര്‍ദ്ധിപ്പിക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ഇന്‍ഫ്രാറെഡ് അടക്കമുള്ള പ്രകാശം വര്‍ദ്ധിപ്പിക്കാനിതിനാകും. ചുറ്റുപാടുകളുടെ കൃത്യമായ ദൃശ്യങ്ങള്‍ നല്‍കുന്നതിനാണ് ഇവ ഉപയോഗിക്കുക.
Also Read: സൈനിക പരിഷ്‌കാരങ്ങള്‍ക്ക് കരുത്തേകാനുള്ള ആഹ്വാനവുമായി കമാന്‍ഡര്‍മാരുടെ സമ്മേളനത്തിന് സമാപനം