തിരുവനന്തപുരം : ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. 8.10 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് 7.50 ഓടെ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ശേഷം വിശദപരിശോധന നടത്തി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ബോംബ് ഭീഷണിയുടെ വിവരം വിമാനത്തിന്‍റെ പൈലറ്റ് തന്നെയാണ് അറിയിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യാജസന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നു. എങ്കിലും സുരക്ഷ സംവിധാനങ്ങള്‍ കര്‍ശനമാക്കി.
Also Read: യാത്രക്കാരന് ഹൃദയാഘാതം; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ആകാശ എയർ വിമാനം