ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ്; സഖ്യകക്ഷികൾക്ക് രണ്ട് സീറ്റ് അനുവദിച്ച്‌ ഡിഎംകെ

author img

By ETV Bharat Kerala Team

Published : Feb 25, 2024, 7:47 AM IST

മുസ്‌ലിം ലീഗിന് രാമനാഥപുരം പാർലമെന്‍റ്‌ മണ്ഡലം, നാമക്കൽ പാർലമെന്‍റ്‌ മണ്ഡലം കൊങ്ങുനാട് പീപ്പിൾസ് നാഷണൽ പാർട്ടിക്ക്, സീറ്റ് പങ്കിടൽ കരാർ ഒപ്പുവച്ചു

Lok Sabha polls MK Stalin  DMK allots two seats to its allies  DMK Sealed Seat Sharing Agreement  ലോക്‌സഭാ തെരഞ്ഞെടുപ്പ്‌  സീറ്റ് പങ്കിടൽ കരാർ ഒപ്പുവെച്ചു
Lok Sabha polls MK Stalin

ചെന്നൈ : ദ്രാവിഡ മുന്നേറ്റ കഴകം രണ്ട് സഖ്യകക്ഷികളുമായുള്ള സീറ്റ് പങ്കിടൽ കരാർ ഒപ്പുവച്ചു (Lok Sabha Polls). ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സഖ്യകക്ഷികളുമായി സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ച് ആഴ്‌ചകൾക്ക് ശേഷം മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍ ആണ് കരാറില്‍ ഒപ്പുവച്ചത് (DMK Allots Two Seats To Its Allies).

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന് (ഐയുഎംഎൽ) രാമനാഥപുരം പാർലമെന്‍റ്‌ മണ്ഡലം അനുവദിച്ചു. നാമക്കൽ പാർലമെന്‍റ്‌ മണ്ഡലം കൊങ്ങുനാട് പീപ്പിൾസ് നാഷണൽ പാർട്ടിക്ക് നൽകിയിട്ടുണ്ട്. ഡിഎംകെയുടെ സഖ്യകക്ഷികളിലേക്കുള്ള ആദ്യ പ്രഖ്യാപനമാണിത്.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പണം ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നയം ഊന്നിപ്പറഞ്ഞുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ രാഷ്‌ട്രീയ പാർട്ടികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി.

സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുന്നതെന്ന് ശനിയാഴ്‌ച നടന്ന പത്രസമ്മേളനത്തിൽ സിഇസി മേധാവി പറഞ്ഞു. 'കമ്മിഷൻ അങ്ങേയറ്റം നിശ്ചയദാർഢ്യമുള്ളതാണ്, എല്ലാ കലക്‌ടർമാരോടും എല്ലാ എൻഫോഴ്‌സ്‌മെന്‍റ്‌ ഏജൻസികളോടും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, ഞങ്ങൾക്ക് പ്രേരണ രഹിത തെരഞ്ഞെടുപ്പ് വേണം. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ്," -സിഇസി രാജീവ് കുമാർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ, മറ്റ് പ്രധാന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം സിഇസി രാജീവ് കുമാറും തയ്യാറെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ചെന്നൈയിലെത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയും സുതാര്യതയും ഉറപ്പാക്കാനുള്ള കമ്മിഷന്‍റെ ശ്രമത്തിന്‍റെ ഭാഗമായിരുന്നു ഇവരുടെ സന്ദർശനം. വിവിധ അംഗീകൃത രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി സംഘം കൂടിക്കാഴ്‌ച നടത്തി. പോളിങ് സ്റ്റേഷൻ ക്രമീകരണങ്ങൾ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കൽ തുടങ്ങിയ നിർണായക വശങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.