മഹബൂബാബാദ് (തെലങ്കാന) : നാൽപ്പത് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഒടുവിൽ പിടിയിലായി. മഹബൂബാബാദിലെ കമ്പാലപ്പള്ളി ഗ്രാമത്തിലെ എസ് വീരണ്ണയാണ് പിടിയിലായത്. മഹബൂബാബാദിൽ നടന്ന കൊലപാതകക്കേസില്‍ ഇയാളെ 1982-ൽ വാറങ്കൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
വാറങ്കൽ സെൻട്രൽ ജയിലില്‍ ശിക്ഷ അനുഭവിക്കവെ 1984-ൽ പരോളിൽ പുറത്തിറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോകുകയായിരുന്നു. നാൽപ്പത് വർഷത്തിന് ശേഷം ഇപ്പോഴാണ് ഇയാളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെദ്ദമുപ്പറമ്പിൽ വെച്ച് വീരണ്ണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ചർളപ്പള്ളി ജയിലിലേക്ക് മാറ്റി.
Read more : ഉറങ്ങിക്കിടന്ന സഹോദരിമാരെ കൊലപ്പെടുത്തിയ 13 കാരി കസ്‌റ്റഡിയില്‍; കാരണം കേട്ട് ഞെട്ടി പൊലീസ്