ETV Bharat / bharat

ബോളിവുഡ് താരം ശേഖര്‍ സുമന്‍ ബിജെപിയില്‍ ചേര്‍ന്നു - Actor Shekhar Suman Joins BJP

ഹീരമാണ്ടി താരം ശേഖര്‍ സുമന്‍ ബിജെപിയിലേക്ക് ചേക്കേറി. അംഗത്വം സ്ഥീകരിച്ചത് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ച്.

ACTOR SHEKHAR SUMAN JOINS BJP  SHEKHAR SUMAN HEERAMANDI  ശേഖര്‍ സുമന്‍ ബിജെപിയില്‍ ചേര്‍ന്നു  ബോളി വുഡ് താരം ശേഖര്‍ സുമന്‍
Bollywood Actor Shekhar Suman Joined BJP (Source: Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 7, 2024, 4:21 PM IST

ഹൈദരാബാദ് : ബോളിവുഡ് നടനും അവതാരകനുമായ ശേഖര്‍ സുമന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് (മെയ്‌ 7) ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് താരം അംഗത്വം സ്വീകരിച്ചത്. മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തിലാണ് ശേഖര്‍ സുമന്‍ ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്.

'ജീവിതത്തില്‍ പലതും സംഭവിക്കുന്നത് അറിഞ്ഞോ അറിയാതെയോ ആണ്. അതുകൊണ്ട് തന്നെയാണ് ഇന്ന് താനിവിടെ ഇരിക്കുന്നത്. ഇന്നലെ വരെ താന്‍ ഇവിടെയെത്തുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നെ ഇവിടെ എത്തിച്ച ദൈവത്തിന് നന്ദി'യെന്നും അംഗത്വം സ്ഥീകരിച്ചതിന് പിന്നാലെ ശേഖര്‍ സുമന്‍ പറഞ്ഞു.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്‌ത ഹീരമാണ്ടിയെന്ന വെബ്‌ സീരീസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ശേഖര്‍ സുമന്‍. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്‍റെ പശ്ചാത്തലത്തിനിടെയുണ്ടായ പ്രണയവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ഹീരമാണ്ടിയുടെ ഇതീവൃത്തം. പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെ സ്വതന്ത്രത്തിന്‍റെയും ഇതിഹാസ കഥയാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.