ETV Bharat / bharat

അഭ്യൂഹങ്ങള്‍ക്ക് വിരാമം, ധനുഷും ഐശ്വര്യയും ഒദ്യോഗികമായി വേര്‍പിരിയുന്നു; വിവാഹമോചന ഹർജി നൽകി ദമ്പതികൾ - Dhanush and Aishwarya divorce - DHANUSH AND AISHWARYA DIVORCE

അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ധനുഷും ഐശ്വര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്.

ധനുഷ്  ഐശ്വര്യ രജനീകാന്ത്  DHANUSH AND AISHWARYA RAJINIKANTH  DIVORCE PETITION IN FAMILY COURT
Actor Dhanush and Aishwarya Rajinikanth have filed a divorce petition
author img

By ETV Bharat Kerala Team

Published : Apr 8, 2024, 6:21 PM IST

ചെന്നൈ: സംവിധായകൻ കസ്‌തൂരി രാജയുടെ മകനും, സംവിധായകൻ സെൽവരാഘവൻ്റെ ഇളയ സഹോദരനുമായ നടൻ ധനുഷും, തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നു. 2022 മുതൽ വേർപിരിഞ്ഞു കഴിയുന്ന ഇരുവരും ചെന്നൈ കുടുംബ കോടതിയിലാണ് വിവാഹമോചന ഹർജി സമർപ്പിച്ചത്. പരസ്‌പര സമ്മതത്തോടെയുള്ള അപേക്ഷയാണ് നൽകിയത്.

2004 നവംബർ 18-ന് ചെന്നൈയിൽ വച്ചാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നുവിത്. ധനുഷ്-ഐശ്വര്യ ദമ്പതികള്‍ക്ക് രണ്ട് ആൺമക്കളുണ്ട്. യാത്ര, ലിം​ഗ എന്ന് പേരുള്ള രണ്ടുമക്കളാണ് ദമ്പതികൾക്കുള്ളത്. ഏകദേശം 20 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഇരുവരും ഒദ്യോഗികമായി വിരാമമിടാന്‍ പോകുന്നത്.

അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. പിന്നീട് തങ്ങള്‍ വേർപിരിഞ്ഞതായി ഇരുവരും അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്‌തു. 2022 ജനുവരി 17-നാണ് ഇരുവരും തങ്ങളുടെ വേർ‌പിരിയൽ ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റിട്ടത്.

തങ്ങളുടെ സ്വകാര്യതയെയും തീരുമാനത്തെയും മാനിക്കണമെന്നും പ്രസ്‌തുത പോസ്റ്റില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു. വലിയ ഞെട്ടലോടെയാണ് ആരാധകര്‍ ആ വാര്‍ത്ത കേട്ടത്. എന്നാല്‍ ഇരുവരും വേര്‍പിരിയുന്നില്ല, പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി എന്ന തരത്തിലുള്ള വാര്‍ത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു. ഇതോടെ ദനുഷും ഐശ്വര്യയും വീണ്ടും ഒന്നിച്ചുവെന്നാണ് ആരാധകരും, സിനിമാ ലോകവും കരുതിയിരുന്നത്.

ധനുഷിൻ്റെയും, ഐശ്വര്യ രജനികാന്തിൻ്റെയും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു. എന്നാല്‍ ധനുഷും, ഐശ്വര്യയും വിവാഹമോചനം നേടാൻ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും ചെന്നൈ കുടുംബ കോടതിയിൽ ഹർജി നൽകിയത്.

2004-ൽ നടന്ന തങ്ങളുടെ വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹർജി ഉടൻ വാദം കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ ഇവർ വീണ്ടും ഒന്നിക്കുമെന്ന് വിശ്വസിച്ചിരുന്ന ആരാധകരും കടുത്ത നിരാശയിലാണ്.

വേർപിരിയലിന് ശേഷം ഇരുവരും അവരവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പിതാവ് രജനീകാന്തിനെ നായകനാക്കി ഐശ്വര്യ സംവിധാനം ചെയ്‌ത ലാൽ സലാം തിയേറ്റിലെത്തിയിരുന്നു. എന്നാല്‍ ബോക്സോഫീസിൽ ചിത്രത്തിന് വലിയ ചലനമുണ്ടാക്കാനായിരുന്നില്ല. അതേസമയം ക്യാപ്റ്റൻ മില്ലറിന് ശേഷം ധനുഷ് നായകനാവുന്ന രായൻ റിലീസിന് തയാറെടുക്കുകയാണ്.

ALSO READ: സന്തോഷത്താൽ മതിമറന്ന് താപ്‌സി പന്നുവും മതിയാസും; വിവാഹ വീഡിയോ പുറത്ത് - Taapsee Pannu Wedding Video

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.