ETV Bharat / bharat

സാഹസികം ഈ ആകാശ വിസ്‌മയം ; മാര്‍ക്ക് ജഫറീസിനും പറയാനുണ്ട് തന്‍റെ പറക്കല്‍ വിശേഷങ്ങള്‍

They are doing aerobatic maneuvers with planes designed with German technology: ജർമ്മൻ സാങ്കേതിക വിദ്യയിൽ രൂപകല്പന ചെയ്ത വിമാനങ്ങൾ ഉപയോഗിച്ചാണ് മാർക്ക് ജെഫറീസ് അടക്കമുള്ള സംഘം അതി സാഹസികത നിറഞ്ഞ എയറോബാറ്റിക് തന്ത്രങ്ങൾ നടത്തുന്നത്.

എയറോബാറ്റിക് തന്ത്രങ്ങൾ  designed with German technology  ആകാശത്തെ വിസ്മയം  acrobatics of aircraft
acrobatics-of-aircraft
author img

By ETV Bharat Kerala Team

Published : Jan 20, 2024, 12:43 PM IST

ഹൈദരാബാദ്: വിമാനത്തിന്‍റെ അക്രോബാറ്റിക്‌സ് കാണാൻ എന്തൊരു എളുപ്പമാണ്. എന്നാല്‍ ഇത്ര മനോഹരമായി അതി സാഹസികത കാണിച്ച് ആകാശത്ത് വിസ്‌മയം തീര്‍ക്കുന്ന പൈലറ്റുമാർ ഇതിനുവേണ്ടി ചെയ്യുന്ന കഠിനാധ്വാനം അത്ര എളുപ്പമുള്ളതല്ല.

പൈറോടെക്നിക്കുകൾ ഉപയോഗിച്ച് എല്ലാവരേയും സന്തോഷിപ്പിക്കണമെങ്കിൽ ഇതില്‍ കൂടുതൽ വൈദഗ്ദ്ധ്യം ആവശ്യമാണെന്നാണ് അക്രോബാറ്റിക്‌സ് പൈലറ്റായ മാർക്ക് ജെഫറീസ് പറയുന്നത്. ആയിരക്കണക്കിന് മണിക്കൂറുകള്‍ നീണ്ട കഠിനാധ്വാനവും, കഠിനമായ പരിശീലനവുമില്ലാതെ അത് സാധ്യമല്ല. 65-ാം വയസ്സിലും ഒട്ടും പതറാതെയുള്ള മാർക്ക് ജെഫറീസിന്‍റെ സ്റ്റണ്ടുകൾ ഇപ്പോഴും ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങി മുന്നോട്ടുപോകുന്നതും ഈ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. (The acrobatics of aircraft seem easy to watch, but not all the hard work the pilots have to do for them).

ജർമ്മൻ സാങ്കേതിക വിദ്യയിൽ രൂപകല്‍പന ചെയ്‌ത വിമാനങ്ങൾ ഉപയോഗിച്ചാണ് മാർക്ക് ജെഫറീസ് അടക്കമുള്ള സംഘം എയറോബാറ്റിക് തന്ത്രങ്ങൾ നടത്തുന്നത്. യുകെയിലെ കേംബ്രിഡ്‌ജ് നഗരത്തിൽ വാരാന്ത്യങ്ങളിലും, ഓരോ ഷോ കഴിയുമ്പോഴുമെല്ലാം ഇവര്‍ പരിശീലനങ്ങള്‍ നടത്തും.

"ഞങ്ങളുടെ എല്ലാ ടീമുകളും പരിശീലനം നേടിയവരാണ്. പുതിയ സാങ്കേതിക വിദ്യയിൽ രൂപകല്പന ചെയ്ത വിമാനങ്ങളില്‍ ഞങ്ങൾ പൈറോ ടെക്നിക്കുകൾ കാണിക്കും. എന്നാല്‍ പുതുമുഖങ്ങളെ നിയമിക്കാനോ, പുതുതലമുറയെ പരിശീലിപ്പിക്കാനോ താല്‍പര്യമില്ലെന്നാണ് മാർക്ക് ജെഫറീസിന്‍റെ അഭിപ്രായം. (There is no idea to train the new generation).

2014 മുതൽ തുടർച്ചയായി ഷോകള്‍ നടത്തി വരുന്നുണ്ട്. ഇതുവരെ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഏകദേശം 5,000 മണിക്കൂർ നീണ്ട 42 വർഷത്തെ പറക്കൽ അനുഭവം പങ്കുവെക്കുകയാണ് മാർക്ക്. ഓസ്‌ട്രേലിയ, നൈജീരിയ, വിങ്‌സ് ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ തങ്ങൾ രണ്ടുതവണ പ്രകടനം നടത്തിയിട്ടുണ്ടെന്ന് മാർക്ക് ജെഫറീസ് പറയുന്നു. ഇതുവരെ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഫെബ്രുവരിയിൽ ഫിലിപ്പീൻസിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക ചാമ്പ്യൻഷിപ്പിന്‍റെ വിവിധ ഘട്ടങ്ങളിൽ തുടർച്ചയായി 9 തവണ മികച്ച പ്രകടനം നടത്തിയതിന്‍റെ റെക്കോർഡുമുണ്ട് ഈ 65 വയസ്സുകാരന്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.