ETV Bharat / bharat

സ്ത്രീ യാത്രക്കാരുടെ മൊബൈൽ മോഷണം; പ്രതി അറസ്റ്റിൽ

author img

By ETV Bharat Kerala Team

Published : Feb 27, 2024, 6:29 PM IST

ബെംഗളുരുവിൽ പതിവായി സ്ത്രീ യാത്രക്കാരുടെ മൊബൈൽ മോഷ്‌ടിക്കുന്ന കള്ളനെ പിടികൂടി ബംഗളൂരു സിറ്റി പൊലീസ്

Accused Arrested In Bengaluru  മൊബൈൽ മോഷ്‌ടാവ്  Stealing Mobiles Of Female  ബംഗളൂരു സിറ്റി പൊലീസ്
Accused Arrested For Stealing Mobiles Of Female Passengers In Bengaluru

ബെംഗളുരു: ബെംഗളുരുവിൽ സ്ത്രീ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്‌ടിക്കുന്ന കള്ളനെ പിടികൂടി പൊലീസ് (Accused Arrested For Stealing Mobiles Of Female Passengers). വിഘ്‌നേഷിനെയാണ് രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ബാഗിൽ നിന്നും ഫോൺ മോഷ്‌ടിച്ച ശേഷം സിം കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുത്ത പ്രതിയാണ് പൊലീസിന്‍റെ പിടിയിലായത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന എട്ട് ലക്ഷം രൂപ വിലവരുന്ന 38 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

ബസിൽ കയറാനെന്ന വ്യാജേന ബസ് സ്റ്റോപ്പുകളിൽ എത്തിയാണ് പ്രതി ഫോണുകൾ മോഷ്‌ടിച്ചിരുന്നത്. സ്ത്രീകൾ ബസിൽ കയറുന്നതിനിടെ ഇവരുടെ പുറകിൽ നിന്ന് ബാഗിന്‍റെ സിപ് തുറന്ന് ഫോണുകൾ മോഷ്‌ടിക്കുന്നത് പതിവായിരുന്നു.

മോഷ്‌ടിച്ച മൊബൈൽ ഫോണിലെ സിം കാർഡുകൾ മറ്റൊരു മൊബൈൽ ഫോണിലേക്കിടുകയും ചെയ്യും. ശേഷം ഫോൺ പേ, ഗൂഗിൾ പേ എന്നിവ ഒടിപി ഓപ്ഷൻ ഉപയോഗിച്ച് ലോഗിൻ ചെയ്യുകയും സിം നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും.

തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി സ്ഥിരമായി ഓൺലൈനിൽ ചൂതാട്ടം നടത്താറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തതെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.