ETV Bharat / bharat

ജെഎൻയുവിൽ ഏറ്റുമുട്ടി എബിവിപിയും ഇടത് സംഘടനകളും; സംഘര്‍ഷം ജനറൽ ബോഡി യോഗത്തിനിടെ - അഖില ഭാരതീയ വിദ്യാർഥി പരിഷത്ത്

ജവഹർലാൽ നെഹ്‌റു സർവകലാശാലയില്‍ സംഘര്‍ഷം. അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) അംഗങ്ങളും ഇടതുപക്ഷ സംഘടനയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രതികരിക്കാതെ സര്‍വകലാശാല അധികൃതര്‍.

JNUSU poll  ജെഎൻയുവില്‍ സംഘര്‍ഷം  സർവകലാശാല ജനറൽ ബോഡി യോഗം  തെരഞ്ഞെടുപ്പ് കമ്മീഷൻ  അഖില ഭാരതീയ വിദ്യാർഥി പരിഷത്ത്
ABVP, Left Outfits Clash At JNU During General Body Meeting
author img

By ETV Bharat Kerala Team

Published : Feb 10, 2024, 12:03 PM IST

ന്യൂഡല്‍ഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) അംഗങ്ങളും ഇടതുപക്ഷ സംഘടനയും തമ്മില്‍ സംഘര്‍ഷം (ABVP, Left Outfits Clash At JNU During General Body Meeting). വെള്ളിയാഴ്‌ച (09-02-2024) രാത്രിയില്‍ ചേര്‍ന്ന സർവകലാശാലയുടെ ജനറൽ ബോഡി യോഗത്തിനിടെയാണ് (യുജിബിഎം) സംഘർഷമുണ്ടായത്. സംഘര്‍ഷത്തില്‍ അംഗങ്ങള്‍ക്ക് പരിക്കേറ്റതായി ഇരു സംഘടനകളും അവകാശപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയാറായില്ല.

2024 ലെ ജെഎൻയു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി കാമ്പസിലെ സബർമതി ധാബയിൽ നടന്ന യൂണിവേഴ്‌സിറ്റി ജനറൽ ബോഡി മീറ്റിങ്ങിനിടെയാണ് (യുജിബിഎം) വിദ്യാർഥി ഗ്രൂപ്പുകൾ തമ്മില്‍ ഏറ്റുമുട്ടിയത്. ഇടതു-അഫിലിയേറ്റഡ് ഡെമോക്രാറ്റിക് സ്‌റ്റുഡൻ്റ്സ് ഫെഡറേഷനും (ഡിഎസ്എഫ്), അഖില ഭാരതീയ വിദ്യാർഥി പരിഷത്തും (എബിവിപി) ഡയസ്, കൗൺസിൽ അംഗങ്ങൾക്കും സ്‌പീക്കർക്കും നേരെ അതിക്രമിച്ച് കയറി യോഗം തടസപ്പെടുത്തുകയായിരുന്നു.

രണ്ട് ഗ്രൂപ്പുകളും സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകളിൽ, എബിവിപി, ജെഎൻയു വിദ്യാർഥി യൂണിയൻ അംഗങ്ങൾ തമ്മില്‍ തർക്കിക്കുന്നത് കാണാം. നിലവിളികൾക്കും മുദ്രാവാക്യങ്ങൾക്കുമിടയിൽ സർവകലാശാല സുരക്ഷ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വിഡിയോകളില്‍ ഉണ്ട്.

'2023-2024 ലെ ജെഎൻയുഎസ്‌യു തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ജെഎൻയു അഡ്‌മിനിസ്ട്രേഷൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ, അഡ്‌മിനിസ്ട്രേഷനും വിദ്യാര്‍ഥികളും ചേർന്ന് വിളിച്ച ജനറല്‍ ബോഡി യോഗം എബിവിപി തടസപ്പെടുത്തുകയും 2024 ലെ ജെഎൻയുഎസ്‌യു തെരഞ്ഞെടുപ്പിൻ്റെ നടത്തിപ്പിനായി ആരംഭിച്ച ജനാധിപത്യ പ്രക്രിയ നിർത്തലാക്കുകയും ചെയ്‌തു' -എന്ന് ഡിഎസ്എഫ് പ്രസ്‌താവനയിൽ പറഞ്ഞു.

ജെഎൻയുഎസ്‌യു പ്രസിഡൻ്റ് ഐഷി ഘോഷിനെ എബിവിപി വിദ്യാർഥികൾ ആക്രമിക്കുകയും ബഹളത്തിനിടെ വെള്ളം വലിച്ചെറിയുകയും ചെയ്‌തുവെന്ന് സ്‌റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ അവകാശപ്പെട്ടു. ജെഎൻയുഎസ്‌യു പ്രസിഡൻ്റ് ഐഷി ഘോഷിനെ എബിവിപി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌തുവെന്ന് അവര്‍ ആരോപിച്ചു. ജെഎൻയുവിലെ ഒരു വിദ്യാർഥിനിക്കെതിരായ ഇത്തരം നിന്ദ്യമായ പെരുമാറ്റം ഒരു കാരണവശാലും വച്ചുപൊറുപ്പിക്കരുതെന്നും പ്രസ്‌താവനയിൽ പറയുന്നു.

എബിവിപി - ജെഎൻയു സെക്രട്ടറി വികാസ് പട്ടേലിനെ ഡിഎസ്എഫ് പ്രവർത്തകർ ആക്രമിച്ചതായും വലതുപക്ഷ വിദ്യാർഥി സംഘടന ആരോപിച്ചു. സ്വകാര്യ സ്‌കോറുകൾ തീർക്കാനുള്ള തർക്കത്തിനിടെ മറ്റൊരു വിദ്യാർഥിയായ പ്രശാന്ത് ബാഗ്‌ചിയെ മർദിച്ചതായും അവർ പറഞ്ഞു. എം എ അവസാന വർഷ വിദ്യാർഥിയായ പ്രഫുല്ലയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും എബിവിപി ആരോപിച്ചു. എബിവിപിയെ പിന്തുണച്ചതിൻ്റെ പേരിൽ ബി എ പേർഷ്യൻ ഭാഷയിലെ ഭിന്നശേഷിക്കാരനായ വിദ്യാർഥി ദിവ്യ പ്രകാശിനെ ഇടതു ഗ്രൂപ്പുകളിൽ നിന്നുള്ള വിദ്യാർഥികൾ മർദിച്ചതായും ഇവർ അവകാശപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.