ETV Bharat / bharat

ബിജെപി 'യൂസ് ആൻഡ് ത്രോ' പാർട്ടി; കൂറുമാറിയ കൗൺസിലർമാര്‍ തഴയപ്പെടുമെന്ന് എഎപി നേതാവ് - AAP on councillors switched to BJP - AAP ON COUNCILLORS SWITCHED TO BJP

ആംആദ്‌മി പാര്‍ട്ടി വിട്ട് അഞ്ച് കൗൺസിലർമാർ ബിജെപിയിൽ ചേർന്ന സംഭവത്തില്‍ പ്രതികരിച്ച് എഎപി നേതാവും രാജ്യ സഭ എംപിയുമായ സഞ്ജയ് സിങ്.

AAP COUNCILLORS SWITCHED TO BJP  DL MUNICIPAL CORPORATION PANEL POLL  എഎപി കൗണ്‍സിലര്‍മാര്‍ കൂറുമാറി  ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍
Sanjay Singh (ETV Bharat)
author img

By PTI

Published : Aug 26, 2024, 6:04 PM IST

ന്യൂഡൽഹി : ബിജെപി ഒരു യൂസ് ആൻഡ് ത്രോ പാർട്ടിയാണെന്ന് ആം ആദ്‌മി പാർട്ടി നേതാവും രാജ്യ സഭ എംപിയുമായ സഞ്ജയ് സിങ്. ബിജെപിയിലേക്ക് പോയ അഞ്ച് എഎപി കൗൺസിലർമാരെയും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം അവര്‍ ഒഴിവാക്കും. എഎപി വിടുന്ന ഏതൊരു നേതാവും രാഷ്‌ട്രീയമായി നശിച്ചുവെന്നും സഞ്ജയ് സിങ് പറഞ്ഞു.

ആം ആദ്‌മി പാർട്ടിയുടെ കണക്കുകൂട്ടല്‍ ചിലപ്പോഴൊക്കെ തെറ്റിപ്പോയെന്ന് തോന്നുമെങ്കിലും ആത്യന്തികമായി എല്ലാം പദ്ധതികള്‍ അനുസരിച്ച് നടക്കുമെന്നും ഇത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വ്യക്തമാകുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞു.

'കൂടെ ചേരുന്ന രാഷ്‌ട്രീ യ നേതാക്കളെ ഉപയോഗിച്ചതിന് ശേഷം തള്ളിക്കളയുന്ന "യൂസ് ആൻഡ് ത്രോ" പാർട്ടിയാണ് ബിജെപി. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം ഈ അഞ്ച് കൗൺസിലർമാരും മാറ്റിനിർത്തപ്പെടും. എഎപിയിൽ നിന്ന് പുറത്തുപോകുന്നവർ രാഷ്‌ട്രീയമായി തകരുമെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പാർട്ടി വിടുന്നവർ ഒരിക്കലും എംപിയോ എംഎൽഎയോ കൗൺസിലറോ ആകില്ല എന്നത് സർവശക്തന്‍റെ അനുഗ്രഹമാണ്.'- സഞ്ജയ് സിങ് പറഞ്ഞു.

ഇന്നലെയാണ് ആം ആദ്‌മി പാര്‍ട്ടിയുടെ അഞ്ച് കൗൺസിലർമാർ ബിജെപിയിൽ ചേർന്നത്. രാംചന്ദ്ര (വാർഡ് 28), പവൻ സെഹ്‌രാവത് (വാർഡ് 30), മമത പവൻ (വാർഡ് 177), സുഗന്ധ ബിധുരി (വാർഡ് 178), വാർഡ് 180 ലെ മഞ്ജു നിർമൽ എന്നിവരാണ് കൂറുമാറിയത്. ഇതോടെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷത്തിനുള്ള സാധ്യത വർധിച്ചു.

കൗൺസിലർമാർ ബിജെപിയിൽ ചേർന്നതോടെ എംസിഡിയുടെ 18 അംഗ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. 2022-ലെ തെരഞ്ഞെടുപ്പിൽ 250 എംസിഡി വാർഡുകളിൽ 134-ലും എഎപി വിജയിച്ചിരുന്നു. അഞ്ച് കൗൺസിലർമാർ പോയതോടെ എഎപിയുടെ അംഗബലം 129 ആയി. ബിജെപിയുടേത് 112 ആയി ഉയരുകയും ചെയ്‌തു.

അതേസമയം, അഴിമതി കാണിക്കാനുള്ള സമ്മർദമാണ് ഈ കൗൺസിലർമാരെ അസ്വസ്ഥരാക്കിയത് എന്നാണ് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ വിഷയത്തില്‍ പ്രതികരിച്ചത്.

Also Read : ലഡാക്കിലെ ജില്ലകളുടെ രൂപീകരണം മികച്ച ഭരണത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പ്; പ്രധാനമന്ത്രി നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.