ETV Bharat / bharat

കെജ്‌രിവാളിന്‍റെ അറസ്റ്റ്; തെരുവിലിറങ്ങി എഎപിയും ബിജെപിയും, പ്രതിഷേധക്കളമായി ദേശീയ തലസ്ഥാനം - AAP And BJP Protest In Delhi

author img

By ETV Bharat Kerala Team

Published : Mar 26, 2024, 5:54 PM IST

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി എഎപി, ബിജെപി പ്രവര്‍ത്തകര്‍. അറസ്റ്റില്‍ പ്രതിഷേധിച്ച് എഎപി എത്തിയപ്പോള്‍ തത്‌സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്.

AAP AND BJP PROTEST IN DELHI  AAP PROTEST DELHI  DELHI CM ARAVIND KEJIRIWAL  EXCISE SCAM CASE
AAP And BJP Protest In Delhi After Arvind Kejriwal's Arrest In Excise Scam Case

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ഡല്‍ഹിയില്‍ പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകര്‍ രംഗത്ത്. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ പട്ടേല്‍ ചൗക്കില്‍ പൊലീസ് തടഞ്ഞു. കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി എഎപി തെരുവിലിറങ്ങിയപ്പോള്‍ തത്‌സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. ഇതോടെ തലസ്ഥാന നഗരി പ്രതിഷേധ നഗരിയായി.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ രാജി ആവശ്യപ്പെട്ട ബിജെപി പ്രതിഷേധ മാര്‍ച്ചും നടത്തി. വീരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിലാണ് ബിജെപി പ്രതിഷേധവുമായെത്തിയത്. ബിജെപി പ്രതിഷേധം കടുപ്പിച്ചതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധത്തിനിടെ നിരവധി എഎപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുതിർന്ന എഎപി നേതാവ് സോമനാഥ് ഭാരതി, ഡൽഹി നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ രാഖി ബിർള, പഞ്ചാബ് മന്ത്രി ഹർജോത് സിങ് ബെയിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 'പൊലീസ് സംഘത്തെ ഉപയോഗിച്ചുള്ള ഇത്തരം നടപടികള്‍ കാരണം തങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന്' പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിഷേധിക്കാനെത്തിയ വനിത പ്രവര്‍ത്തകരെ വരെ പൊലീസ് വലിച്ചിഴച്ചുവെന്നും എഎപി നേതാക്കള്‍ ആരോപിച്ചു.

ദേശീയ തലസ്ഥാനത്തെ ഒരു കോട്ടയാക്കി മാറ്റിയിരിക്കുകയാണ് ഡല്‍ഹി പൊലീസെന്ന് എഎപി ഡല്‍ഹി യൂണിറ്റ് കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നഗരത്തിലുടനീളം നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ്. ഡല്‍ഹി ഒരു പൊലീസ് ആസ്ഥാനമായി മാറിയെന്നും ഗോപാല്‍ റായ്‌ കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ കനത്ത സുരക്ഷ: ഇരു പാര്‍ട്ടികളുടെയും പ്രതിഷേധം കനത്തതോടെ ഡല്‍ഹിയിലും സമീപ മേഖലകളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപവും സെന്‍ട്രല്‍ ഡല്‍ഹിയിലും കനത്ത സുരക്ഷയാണുള്ളത്. ഇവിടെ അര്‍ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചാണ് സുരക്ഷ ശക്തമാക്കിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌ കല്യാണ്‍ മാര്‍ഗ് മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പട്ടേല്‍ ചൗക്കിലേക്കും സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തി. ചൗക്കില്‍ പ്രതിഷേധത്തിനായി ഒത്തുകൂടുന്നവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ദേവേഷ്‌ കുമാര്‍ പറഞ്ഞു.

രാജ്യത്തെ സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടമാണ് ജനാധിപത്യത്തെയും ഭരണഘടനയെയും സ്നേഹിക്കുന്നവരുടെ പോരാട്ടമെന്ന് എഎപി പറഞ്ഞു. പ്രതിഷേധത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്ന് ഗോപാല്‍ റായ് പറഞ്ഞു. ഇന്ത്യ ബ്ലോക്കിലെ പ്രമുഖ നേതാക്കള്‍ കെജ്‌രിവാളിന്‍റെ അറസ്റ്റിനെതിരെ ശബ്‌ദമുയര്‍ത്തുമെന്നും പറഞ്ഞ അദ്ദേഹം മാര്‍ച്ച് 31ന് രാമലീല മൈതാനത്ത് വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

പ്രതികരിച്ച് കെ കവിത: മദ്യനയ അഴിമതി കേസില്‍ നേരത്തെ ഇഡി അറസ്റ്റ് ചെയ്‌ത ബിആര്‍എസ് നേതാവ് കെ കവിത വിഷയത്തില്‍ പ്രതികരിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാന്‍ സത്യസന്ധരായ എല്ലാവരെയും ബിജെപി ലക്ഷ്യമിടുകയാണെന്ന് കവിത പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള കേസും അറസ്റ്റുമെല്ലാം ബിജെപിയുടെ രാഷ്ട്രീ‌യ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.