അലിഗഢ് (ഉത്തർപ്രദേശ്) : ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്‌ത കേസിൽ 90 വയസുകാരനെ കോടതി എട്ട് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു (90 Year Old Man Sentenced To 8 Year Jail For Raping Two Minor Girls In Aligarh). ബുധനാഴ്‌ച (07-02-2024) ആണ് പ്രതിക്കെതിരായ വിധി വന്നത്.
ഇതിന് പുറമെ പ്രതിക്ക് 50,000 രൂപ പിഴ ചുമത്തി. അതിന്‍റെ 50 ശതമാനം പെണ്‍കുട്ടികള്‍ക്ക് നൽകാനും കോടതി നിർദേശിച്ചു. 2012 ലെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമ (പോക്‌സോ) പ്രകാരമാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2017-ൽ പിസാവ ഏരിയയ്ക്ക് സമീപമാണ് സംഭവം നടന്നതെന്നും പരാതിയെ തുടർന്ന് പിസാവ പൊലീസ് സ്‌റ്റേഷനിൽ 2012ലെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്‌ത കേസിലാണ് പ്രതി മിത്തൻ ശിക്ഷിക്കപ്പെട്ടത്. ഏഴ് വയസുമാത്രമുള്ള കുട്ടികളെയാണ് പ്രതി ബലാത്സംഗം ചെയ്‌തത്.
2017 മാർച്ച് 19 ന് അലിഗഡിൽ പെണ്‍കുട്ടികള്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ ലളിത് പുണ്ഡിർ പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും പിന്നീട് പ്രതിയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. കേസിലെ തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് എട്ട് വർഷം കഠിന തടവിന് ശിക്ഷിച്ചു.
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 65 കാരനെ പോക്‌സോ ചുമത്തി അറസ്‌റ്റു ചെയ്‌തു : കോഴിക്കോട് ജില്ലയില്‍ നാലാം ക്ലാസ് വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് ഒളവണ്ണയിലെ അറുപത്തിയെട്ടുകാരനാണ് പിടിയിലായത് (Eight Year Old Girl Sexually Abused Accused Jailed Under Pocso). 2023 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
വൃദ്ധന്‍ മോശമായി പെരുമാറിയ കാര്യം കുട്ടി സ്‌കൂളില്‍ കൗണ്‍സിലിങ് ചുമതലയുള്ള അധ്യാപകയോട് പഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതർ പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌തു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളിൽ തൊട്ടു എന്നാണ് പരാതി. പന്തിരങ്കാവ് പൊലീസ് ഇൻസ്പെക്‌ടർ എ എസ് ഷെറിൻ , പ്രിസിപ്പൽ എസ് ഐ വി ആർ അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം. രഞ്ജിത്ത്, പി കെ അനൂപ്, ഇ. സബീഷ് കുമാർ, വനിത സിവിൽ പൊലീസ് ഓഫിസർ പി എം ജ്യോതിലക്ഷ്‌മി തുടങ്ങിയവരാണ് അന്വേഷണത്തിനും അറസ്‌റ്റിനും നേതൃത്വം നല്‍കിയത്.