ചിക്കബല്ലാപ്പൂർ: കർണാടകയിലെ ചിക്കബല്ലാപ്പൂർ മണ്ഡലത്തിൽ വോട്ട് ചെയ്യാനെത്തിയത് ഒരേ കുടുംബത്തിലെ 85 പേർ. ചിക്കബല്ലാപ്പൂർ നഗരത്തിലെ ബദാം കുടുംബത്തിലെ അംഗങ്ങൾ എല്ലാ തെരഞ്ഞെടുപ്പുകളെയും പോലെ ഇത്തവണയും ഒരുമിച്ചാണ് പോളിങ് ബൂത്തിലെത്തിയത്. ഇതുവരെ 18-ൽ അധികം തെരഞ്ഞെടുപ്പുകളിൽ ഇവർ ഒന്നിച്ചെത്തി വോട്ട് ചെയ്തിട്ടുണ്ടെന്നെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ വോട്ടെടുപ്പ് ദിവസം ഒത്തുചേരും. വോട്ടിനോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് തങ്ങൾ ഒത്തുചേര്‍ന്ന് വോട്ട് ചെയ്യാനെത്തുന്നതെന്ന് കുടുംബം പറഞ്ഞു. ചിക്കബല്ലാപ്പൂരിലെ ജൂനിയർ കോളേജിലെ പോളിങ് സ്‌റ്റേഷനിൽ എത്തിയാണ് എല്ലാവരും വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്യാന്‍ ഫിലിപ്പൈന്‍സില്‍ നിന്നെത്തി മെഡിക്കല്‍ വിദ്യാര്‍ഥി
ചിത്രദുർഗ : ചിത്രദുർഗ മണ്ഡലത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥി ലിഖിത വോട്ട് ചെയ്യാന്‍ മാത്രാമായണ് ഫിലിപ്പൈൻസിൽ നിന്നുമെത്തിയത്. നഗരത്തിന്‍റെ വികസനത്തിനായി നല്ല സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനാണ് താന്‍ എത്തിയത് എന്നായിരുന്നു ലിഖിതയുടെ പ്രതികരണം. കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും ലിഖിത നാട്ടിലെത്തിയിരുന്നു.
റിട്ടയേർഡ് ഡിഡിപിഐ രേവണസിദ്ധപ്പയുടെ മകളായ ലിഖിത ചിത്രദുർഗ പോളിങ് ബൂത്ത് നമ്പർ 225 ലാണ് വോട്ട് രേഖപ്പെടുത്തിയത്. 'ഞാൻ ഫിലിപ്പൈൻസിൽ മെഡിസിന് പഠിക്കുകയാണ്. ഇപ്പോൾ ലോക്‌സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനാണ് ഞാൻ വന്നത്. നമ്മുടെ നഗരം വികസിക്കണമെങ്കിൽ ഒരു നല്ല സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം. ഞാൻ വോട്ട് ചെയ്‌തു, എല്ലാവരും വന്ന് വോട്ട് ചെയ്യണം'- ലിഖിത മാധ്യമങ്ങളോട് പറഞ്ഞു.