ETV Bharat / bharat

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും അർഹരായത് 20 പേർ - police service medals 2024

author img

By ETV Bharat Kerala Team

Published : Aug 14, 2024, 3:19 PM IST

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾക്ക് കേരളത്തിൽ നിന്നും ആകെ 20 പേർ അർഹരായി. രാജ്യത്താകെ 1037 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലുകൾക്ക് അർഹരായത്.

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ  PRESIDENT GALLANTRY MEDALS  KERALA POLICE GALLENTRY MEDAL  സ്വാതന്ത്ര്യ ദിനം പൊലീസ് മെഡൽ
President Droupadi Murmu (ETV Bharat file)

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്‌ട സേവനത്തിനുള്ള പൊലീസ് മെഡലുകൾക്ക് കേരളത്തിൽ നിന്നും 5 പേരും സ്‌തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലുകൾക്ക് 15 പേരും അർഹരായി. രാജ്യത്താകെ വിവിധ വിഭാഗങ്ങളിലായി 1037 പേർക്കാണ് മെഡൽ സമ്മാനിക്കുക. അർഹരായവർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മെഡൽ സമ്മാനിക്കും.

പൊലീസ് സർവീസ്, ഫയർ സർവീസ്, ജയിൽ വകുപ്പ് എന്നീ വിഭാഗങ്ങളിലാണ് കേരളത്തിന് മെഡൽ നേട്ടം. വിശിഷ്‌ട സേവനത്തിനുള്ള മെഡലുകൾക്ക് കേരളത്തിൽ നിന്ന് പൊലീസ് സർവീസിൽ ഒരാളും, ഫയർ സർവീസിൽ മൂന്ന് പേരും, ജയിൽ വകുപ്പിൽ നിന്ന് ഒരാളുമാണ് അർഹത നേടിയത്. പൊലീസ് സർവീസിൽ നിന്നും എഡിജിപി എച്ച്ആർഐ വെങ്കടേഷ് ഹത്തേ ബെൽഗൽ, ഫയർ സർവീസിൽ നിന്നും സ്റ്റേഷൻ ഓഫിസർമാരായ ബിജു വി കെ, ഷാജി കുമാർ ടി, സീനിയർ ഫയർ റെസ്‌ക്യൂ ഓഫിസർ ദിനേശൻ സി വി, ജയിൽ വകുപ്പിൽ നിന്നും ജയിൽ സൂപ്രണ്ട് വിജയൻ പി എന്നിവർക്കാണ് വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡലുകൾ ലഭിച്ചത്.

സ്‌തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലുകൾക്ക് കേരളത്തിൽ നിന്ന് പൊലീസ് സർവീസിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടർമാരായ സിനോജ് ടി എസ്, ഫിറോസ് എം ഷഫീഖ്, പ്രദീപ് കുമാർ അയ്യപ്പൻ പിള്ള, രാജ്‌കുമാർ പുരുഷോത്തമൻ, നജീബ് സുലൈമാൻ എന്നിവരാണ് അർഹരായത്.

ഫയർ സർവീസിൽ നിന്ന് സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ ദിവുകുമാർ കെ, ബിജു കെ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ (ഡ്രൈവർ) സുജയൻ കെ എന്നിവർക്ക് സ്‌തുത്യർഹ സേവനത്തിനുള്ള മെഡലുകൾ ലഭിച്ചു. ജയിൽ വകുപ്പിൽ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ട് നരേന്ദ്രൻ പി എം, അസിസ്റ്റൻ്റ് സൂപ്രണ്ട് ജിആർഐ അപ്പുക്കുട്ടി വി എന്നിവരാണ് കേരളത്തിൽ നിന്നും സ്‌തുത്യർഹ സേവനത്തിനുള്ള മെഡലുകൾക്ക് അർഹരായത്.

Also Read: ഓഗസ്റ്റ് 15ലെ പതാക ഉയര്‍ത്തല്‍; വി.കെ സക്‌സേനയ്‌ക്കുള്ള കെജ്‌രിവാളിന്‍റെ കത്ത് തടഞ്ഞ് ജയില്‍ അധികാരികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.