ETV Bharat / bharat

അമ്മയുടെ കൈ വഴുതി ഏഴ് മാസം പ്രായമുള്ള കുട്ടി രണ്ടാം നിലയില്‍ നിന്ന് താഴേക്ക്‌ വീണു; സാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌ - child fell from second floor

തിരുമുല്ലൈവയലിലെ സ്വകാര്യ ഫ്‌ളാറ്റില്‍ അമ്മയുടെ കൈ വഴുതി ഏഴ് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഫ്‌ളാറ്റിന്‍റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക്‌ വീണു. കുട്ടിയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറല്‍.

7 MONTH OLD CHILD FELL  CHILD RESCUING VIDEO  CHILD FELL FROM BALCONY  രണ്ടാം നിലയില്‍ നിന്നും താഴെ വീണു
CHILD FELL FROM SECOND FLOOR
author img

By ETV Bharat Kerala Team

Published : Apr 28, 2024, 9:03 PM IST

കുട്ടി രണ്ടാം നിലയില്‍ നിന്നും താഴേക്ക്‌ വീണു

ചെന്നൈ (തമിഴ്‌നാട്): അമ്മയുടെ കൈ വഴുതി കൈക്കുഞ്ഞ് ഫ്‌ളാറ്റിന്‍റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക്‌ വീണു. ആവടിക്ക് അടുത്ത്‌ തിരുമുല്ലൈവയലിലെ സ്വകാര്യ ഫ്‌ളാറ്റില്‍ താമസിക്കുന്ന വെങ്കിടേശൻ-രമ്യ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള ഹൈറിൻ ആണ്‌ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക്‌ വീണത്‌. അമ്മ രമ്യ കുട്ടിയെ കിടത്തുമ്പോൾ കൈ വഴുതി താഴെ വീഴുകയായിരുന്നുവെന്നാണ് സൂചന.

കുട്ടി ഒന്നാം നിലയുടെ മേൽക്കൂരയുടെ മുളിലേക്കാണ്‌ വീണത്‌. തുടര്‍ന്ന്‌ ഓടികൂടിയ അയല്‍വാസികള്‍ ചേർന്ന് ഒന്നാം നിലയിലെ വീടിന്‍റെ ജനൽ വഴി കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയെ ഉടൻ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Also Read: കിണറ്റിൽ വീണ കാട്ടാനയെ 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു: മയക്കുവെടി വെക്കുമെന്ന ഉറപ്പ് വനംവകുപ്പ് ലംഘിച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.