കൊല്‍ക്കത്ത : നിര്‍മ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി. ഹസാരി മൊല്ല ബഗാനിലായിരുന്നു സംഭവം. ഗാർഡൻ റീച്ച്, മെറ്റിയാബ്രൂസില്‍, കെഎംസി വാർഡ് നമ്പർ 134 ലെ കെട്ടിടമാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു കെട്ടിടം തകര്‍ന്നുവീണത് (Under-Construction Building Collapses).
നാലുപേര്‍ പരിക്കേറ്റ് സര്‍ക്കാര്‍ ആശുപത്രിയായ എസ്എസ്കെഎമ്മില്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. മൂന്നുപേര്‍ ഗാര്‍ഡന്‍ റീച്ചിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരിച്ചു. മുഹമ്മദ് ഇമ്രാന്‍(27), റിസ്വാന്‍ ആലം(23), അക്‌ബര്‍ അലി(34), മുഹമ്മദ് വാസിത്(19)സാമ ബീഗം (44), ഹസീന ഖാത്തൂണ്‍(55),റംസാന്‍ അലി(60) എന്നിവരാണ് മരിച്ചത്(7 Killed).
ഇതിനിടെ എസ്എസ്കെഎമ്മിലെ അഞ്ച് വകുപ്പുകളിലെ ഒന്‍പത് ഡോക്‌ടര്‍മാര്‍ ഗാര്‍ഡന്‍ റീച്ചിലെ സ്വകാര്യ ആശുപത്രിയില്‍ പരിക്കേറ്റവരെ ചികിത്സിക്കാനായി എത്തിയിട്ടുണ്ട്. മേയര്‍ ഫിര്‍ഹാദ് ഹക്കിം അപകടസ്ഥലം സന്ദര്‍ശിച്ചു. മന്ത്രി സുജിത് ബസുവും താനും അപകടം നടന്നതിന്‍റെ തൊട്ടുപിന്നാലെ തന്നെ സംഭവസ്ഥലത്ത് എത്തിയതായി അദ്ദേഹം അറിയിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുനല്‍കി( several others injured).
മുഖ്യമന്ത്രിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് ഓരോ ലക്ഷവും നല്‍കാനും തീരുമാനിച്ചിട്ടുണ്ട്(Kolkata). രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍, സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദ്ദേശം നല്‍കി. രണ്ടുദിവസം മുമ്പ് വീണ് പരിക്കേറ്റ മമത അവശത വകവയ്ക്കാതെ സംഭവസ്ഥലത്ത് എത്തിയിരുന്നു.
നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ അപകടം നടക്കുമ്പോള്‍ ആരും ഉണ്ടായിരുന്നില്ല. തൊട്ടടുത്തുണ്ടായിരുന്ന കുടിലുകളില്‍ ഉറങ്ങിക്കിടന്നവരാണ് കെട്ടിടാവശിഷ്‌ടങ്ങള്‍ വീണ് ദുരന്തത്തിന് ഇരയായത്. സ്‌ത്രീകളും കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കെട്ടിടനിര്‍മ്മാണം അനധികൃതമായാണ് നടന്നുവന്നിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Also Read: കാസർകോട്ട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു ; നിരവധി പേർക്ക് പരിക്ക്