ബെംഗളൂരു : ഗണേശ ഘോഷയാത്രയ്ക്ക് നേരെ കല്ലേറെയുണ്ടായതോടെ നാഗമങ്കലയില്‍ കനത്ത സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. കര്‍ണാടകയിലാണ് സംഭവം. ആക്രമണത്തിനിടെ വാഹനങ്ങള്‍ കത്തിക്കല്‍ അടക്കം നടന്നു. ഉടന്‍ തന്നെ പൊലീസ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമായി. ഇരുഭാഗത്ത് നിന്നുമുള്ള 52 പേരെ അറസ്റ്റ് ചെയ്‌തതായി ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു.
ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് സദാശിവനഗറിലെ തന്‍റെ വസതിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പൊലീസ് മേധാവി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയേയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഇതിനെയൊരു വര്‍ഗീയ സംഘര്‍ഷമെന്ന് വിളിക്കാനാകില്ല. അത്തരത്തില്‍ പടരാന്‍ പൊലീസ് അനുവദിച്ചില്ല. ഇതിന് വലിയ പ്രചാരണം നല്‍കേണ്ടതില്ലെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ കല്ലെറിഞ്ഞവര്‍ക്കും സംഘര്‍ഷമുണ്ടാക്കിയ മറ്റുള്ളവര്‍ക്കുമെതിരെ നടപടികള്‍ കൈക്കൊള്ളും. അധികം പേര്‍ക്കൊന്നും സംഭവത്തില്‍ പരിക്കേറ്റിട്ടില്ല. ഒരു എസ്‌ഐയ്ക്ക് സംഭവത്തില്‍ പരിക്കേറ്റു. സംഘര്‍ഷത്തില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
പൊലീസ് ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെക്കുറിച്ച് അധികൃതരില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: സൂറത്തിൽ ഗണേശ പന്തലിന് നേരെ കല്ലേറ്; ആറ് പേർ അറസ്‌റ്റിൽ