ETV Bharat / bharat

റിയാസി ഭീകരാക്രമണം: പ്രതികളെന്ന് സംശയിക്കുന്ന 50 പേര്‍ അറസ്‌റ്റില്‍ - 50 suspected persons detained - 50 SUSPECTED PERSONS DETAINED

തീര്‍ത്ഥാടകര്‍ക്ക് നേരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് അന്‍പതു പേര്‍ പിടിയിലായതായി അധികൃതര്‍.

militant attack on pilgrims  bus carrying pilgrims  തീര്‍ത്ഥാടകര്‍ക്ക് നേരെ ആക്രമണം  അന്‍പതു പേര്‍ പിടിയില്‍
പ്രതീകാത്മക ചിത്രം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 10:07 PM IST

ശ്രീനഗര്‍: കന്ദ മേഖലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അന്‍പത് പേരെ അറസ്‌റ്റ് ചെയ്‌തതായി റിയാസി ജില്ലാ പൊലീസ്. ഈമാസം ഒന്‍പതിനുണ്ടായ ആക്രമണത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

കാന്ദ മേഖലയിലെ പൊലീസ് നടത്തിയ തെരച്ചിലാണ് ഇത്രയും പേരെ അറസ്‌റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആക്രമണം ആസൂത്രണം ചെയ്‌തവരെക്കുറിച്ച് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്. തെരച്ചില്‍ അര്‍ണാസ്, മഹോര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഈ മേഖലകളില്‍ തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നുണ്ടാകുമെന്നാണ് കരുതുന്നത്.

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പൊലീസ് വക്താവ് പറഞ്ഞു. പ്രദേശത്തെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതും തങ്ങളുടെ ഉത്തരവാദിത്തമാണ്. പൊതുജനങ്ങള്‍ ജാഗ്രതയോടെ തുടരണമെന്നും സംശയാസ്‌പദമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്നും പൊലീസ് പറഞ്ഞു.

Also Read: റിയാസി ഭീകരാക്രമണം; തീവ്രവാദിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്, വിവരം നൽകിയാൽ 20 ലക്ഷം രൂപ പാരിതോഷികം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.