പൂനെ: എട്ടു വയസുകാരനെ വട പാവ് കാട്ടി പ്രലോഭിപ്പിച്ച്, പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ ശേഷം യുവാവ് കൊലപ്പെടുത്തി. പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡ് ഏരിയയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഇരുപത്തിയെട്ടുകാരനായ പവൻ പാണ്ഡെയെ വക്കാഡ് പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയെ ശനിയാഴ്ച(24-02-2024) വീടിന് സമീപത്ത് നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പവൻ പാണ്ഡെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊന്ന്, മൃതദേഹം ബവ്‌ധാൻ പ്രദേശത്ത് തള്ളിയതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതകത്തിനും പോക്സോ നിയമ പ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു.
Also Read: വീട്ടുജോലിക്കാരിയായ 18 കാരിയെ ബലാത്സംഗം ചെയ്‌തു; ജമ്മുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്