ETV Bharat / bharat

ഓൺലൈൻ ഗെയിമിങ്ങിലൂടെ നഷ്‌ടമായത് 70,000 രൂപ; 22 കാരൻ ജീവനൊടുക്കി - YOUNG MAN COMMITS SUICIDE

author img

By ETV Bharat Kerala Team

Published : Jul 11, 2024, 10:32 PM IST

ഓൺലൈൻ ഗെയിമിങ്ങിനായി മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നാണ് യുവാവ് 70,000 രൂപ പിൻവലിച്ചത്.

ADDICTED TO ONLINE GAMING  ONLINE GAMING DEATH  YOUNG MAN COMMITS SUICIDE  RAJASTHAN ONLINE GAMING DEATH
Shivraj (Etv Bharat)

രാജ്‌സമന്ദ് : രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ ഓൺലൈൻ ഗെയിമിങ്ങിലൂടെ പണം നഷ്‌ടമായ യുവാവ് ആത്മഹത്യ ചെയ്‌തു. ബിക്കാവാസ് സ്വദേശി ശിവരാജാണ് (22) മരിച്ചത്. ഓൺലൈൻ ഗെയിമിങ്ങിന് അടിമയായിരുന്ന യുവാവ് ഗെയിം കളിക്കുന്നതിനായി മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്ന് 70000 രൂപ പിൻവലിച്ചിരുന്നു. എന്നാൽ മുഴുവൻ പണം നഷ്‌ടമായതോടെ ശിവരാജ് മനംനൊന്ത് ജീവനൊടുക്കുകയായിരുന്നു.

ശിവരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു. ഇ-മിത്ര ഷോപ്പിൽ ജോലി ചെയ്‌തുവരികയായിരുന്ന ശിവരാജ് ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് അമേത് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്‌ടർ ഭുർസിങ് പറഞ്ഞു. ഓൺലൈൻ ഗെയിമിലൂടെ മാതാപിതാക്കൾക്ക് കടുത്ത സാമ്പത്തിക നഷ്‌ടം ഉണ്ടാക്കിയതിൽ യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഭുർസിങ് അറിയിച്ചു.

ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also Read: ഞെട്ടിക്കുന്ന കണക്ക്:10 വർഷത്തിനിടെ ആത്മഹത്യ ചെയ്‌തത്‌ നൂറുകണക്കിന് സിആർപിഎഫ് ജവാന്മാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.