ചെന്നൈ(തമിഴ്‌നാട്): വില്‍പ്പനയ്ക്ക് എത്തിച്ച 200 കുപ്പി മുലപ്പാല്‍ പിടികൂടി. ചെന്നൈയിലെ മാധവരാം കെകആര്‍ ഗാര്‍ഡനിലെ ലൈഫ് വാക്‌സ് സ്‌റ്റോര്‍ എന്ന മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് മുലപ്പാല്‍ പിടികൂടിയത്. ഇതിന്‍റെ ഉടമയായ സെമ്പിയന്‍ മുത്തയ്യയെ അറസ്‌റ്റ് ചെയ്‌തു.
മെഡിക്കല്‍ സ്‌റ്റോറില്‍ മുലപ്പാല്‍ കച്ചവടം ചെയ്യുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരായ ബോസും കസ്‌തൂരിയും അടക്കമുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് മുലപ്പാല്‍ പിടികൂടിയത്.
മെഡിക്കല്‍ സ്‌റ്റോറിലെ ഫ്രിഡ്‌ജില്‍ 200 കുപ്പികളിലായാണ് മുലപ്പാല്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്നത്. 100, 200 മില്ലിലിറ്റര്‍ കുപ്പികളിലായാണ് മുലപ്പാല്‍ സൂക്ഷിച്ചിരുന്നത്. ഭക്ഷ്യ സുരക്ഷ വിഭാഗം ഇവ പിടിച്ചെടുത്തു. ഇത് എങ്ങനെയാണ് ഇവിടെയെത്തിയത് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
അനുമതിയില്ലാത്ത മറ്റ് വസ്‌തുക്കള്‍ ഇവിടെ വില്‍ക്കുന്നുണ്ടോയെന്നും അധികൃതര്‍ പരിശോധിച്ചു. പരിശോധനയില്‍ വേദനസംഹാരികളായ 200 പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍ മരുന്ന് പിടിച്ചെടുത്തു. മുലപ്പാലിനൊപ്പം നല്‍കുന്ന പ്രോട്ടീന്‍ പൗഡറും പിടിച്ചെടുത്തു.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മുത്തയ്യ നിര്‍മ്മിക്കുന്ന പ്രോട്ടീന്‍ പൗഡറാണിതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ സ്‌റ്റോര്‍ അടച്ചു പൂട്ടി. മുലപ്പാല്‍ വില്‍പ്പനയ്ക്കുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈനായാണ് നടത്തിയിട്ടുള്ളതെന്നും കണ്ടെത്തി. 50 കുപ്പി മുലപ്പാല്‍ പരിശോധനയ്ക്ക് അയച്ചു.
Also Read: സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളത്ത് ആരംഭിച്ചു