ഉത്തർപ്രദേശിലെ ഹാത്രസിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് കുട്ടികളടക്കം 50 പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. ഒരു സത്‌ഗൻ മത സഭയ്‌ക്കിടെയാണ് ദാരുണസംഭവം നടന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും തന്‍റെ സർക്കാർ നൽകുമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പാര്‍ലമെന്‍റ് സമ്മേളനം തത്സമയ അപ്‌ഡേറ്റ്: 'ഭാവി തലമുറ പൊറുക്കില്ല': രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശത്തിൽ പ്രധാനമന്ത്രി - Lok Sabha 1st Session Day 7 Updates
Published : Jul 2, 2024, 10:40 AM IST
|Updated : Jul 2, 2024, 2:06 PM IST
ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൻ്റെ ഏഴാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി നൽകും. പാർലമെൻ്റിലെ പ്രസംഗത്തിന് മുമ്പ് അദ്ദേഹം എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യും. മൂന്നാം തവണയും അധികാരത്തിലേറിയ ശേഷം ആദ്യമായാണ് മോദി ഭരണകക്ഷിയുടെ എംപിമാരെ അഭിസംബോധന ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നടന്ന നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. മണിപ്പൂരിലെ സംഘർഷം മുതൽ നീറ്റ് വിവാദം, അഗ്നിപഥ് പദ്ധതി, കാർഷിക പ്രതിസന്ധി, വിലക്കയറ്റം, വിദ്വേഷത്തിൻ്റെ രാഷ്ട്രീയം എന്നിങ്ങനെയുള്ള നിർണായക വിഷയങ്ങളാണ് 62 മിനിറ്റോളം നീണ്ടുനിന്ന കന്നി പ്രസംഗത്തിൽ രാഹുൽ ഉൾക്കൊള്ളിച്ചത്. രാഹുൽ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി മോദിയുടെ ഇന്നത്തെ പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
LIVE FEED
ഹാത്രസിൽ തിക്കിലും തിരക്കിലും 50 പേർ മരണപ്പെട്ട സംഭവം; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി
'ഈ കോലാഹലങ്ങൾക്ക് സത്യത്തെ അടിച്ചമർത്താൻ കഴിയില്ല'
ഈ തടസങ്ങളിൽ താൻ ഭയപ്പെടില്ലെന്ന് പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യങ്ങളെയും പ്രതിഷേധത്തെയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ കോലാഹലത്തിന് സത്യത്തെ അടിച്ചമർത്താൻ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
'നല്ല പ്രവർത്തനത്തിനായി എൻഡിഎയുമായി മത്സരിക്കുക'
"വിക്‌സിത് ഭാരത് എന്ന പ്രമേയം നിറവേറ്റാൻ ഞാൻ പ്രതിപക്ഷത്തെ ക്ഷണിക്കുന്നു. പ്രതിപക്ഷത്തെ എൻഡിഎയുമായി മത്സരിക്കാൻ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നല്ല പ്രവർത്തനത്തിനായി എൻഡിഎയുമായി മത്സരിക്കുക," പ്രധാനമന്ത്രി മോദി പറഞ്ഞു.
കോൺഗ്രസ് രാജ്യത്തിന്‍റെ പുരോഗതിയെ താളം തെറ്റിക്കും
"കോൺഗ്രസ് ആവാസവ്യവസ്ഥ 70 വർഷമായി പൂത്തുലഞ്ഞു. ഈ ആവാസവ്യവസ്ഥയ്‌ക്ക് ഞാൻ മുന്നറിയിപ്പ് നൽകുന്നു. ഈ ആവാസവ്യവസ്ഥ രാജ്യത്തിന്‍റെ പുരോഗതിയെ താളം തെറ്റിക്കും. ആവാസവ്യവസ്ഥയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ എല്ലാ ഗൂഢാലോചനകൾക്കും അതിന്‍റെ ഭാഷയിൽ തന്നെ ഞങ്ങൾ പ്രതികരിക്കും," പ്രധാനമന്ത്രി മോദി.
"നീറ്റിന്‍റെ പേരിൽ രാജ്യത്തുടനീളം അറസ്റ്റുകൾ നടക്കുന്നു. കേന്ദ്രം ഇതിനകം ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്''. ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ജനങ്ങളുടെ മേൽ അടിയന്തര നിർബന്ധിത സ്വേച്ഛാധിപത്യം'
അധികാരത്തോടുള്ള അത്യാഗ്രഹമായിരുന്നു അടിയന്തരാവസ്ഥയ്‌ക്ക് പിന്നിൽ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന മൂല്യങ്ങളെ കോൺഗ്രസ് എങ്ങനെ ചവിട്ടിമെതിച്ചുവെന്ന് ഇതിലൂടെ വ്യക്തമാണെന്നും മോദി. രാജ്യത്തെ ജനങ്ങളുടെ മേൽ കോൺഗ്രസ് ക്രൂരമായ സ്വേച്ഛാധിപത്യം അടിച്ചേൽപ്പിച്ചു, അത് രാജ്യത്തിന്‍റെ ജനാധിപത്യത്തിന് തന്നെ കളങ്കമായി മാറി. ഭരണഘടന ലംഘിച്ച് വിവിധ സർക്കാരുകളെ നീക്കം ചെയ്യുകയും മാധ്യമശബ്‌ദം നിഷ്‌കരുണം അടിച്ചമർത്തുകയും ചെയ്‌തുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജ്യത്തെ ശക്തിപ്പെടുത്തുന്ന എല്ലാ പരിഷ്‌കാരങ്ങളെയും കോൺഗ്രസ് എതിർക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി.
കോൺഗ്രസ് രാജ്യത്ത് അഴിമതിയുടെ സംസ്‌കാരം സൃഷ്‌ടിച്ചു
'നെഹ്‌റുജിയുടെ കാലത്ത് സൈന്യം എത്രത്തോളം ദുർബലമായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് ശേഷം അവർ അഴിമതിയുടെ സംസ്‌കാരം സൃഷ്‌ടിച്ചു', പ്രധാനമന്ത്രി മോദി പറഞ്ഞു.
'രാഷ്‌ട്രീയനേട്ടത്തിന് മതവിഗ്രഹങ്ങളെ വച്ച് കളിച്ചു'
രാഷ്‌ട്രീയനേട്ടത്തിനായി കോൺഗ്രസ് മതവിഗ്രഹങ്ങളെ വച്ച് കളിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു
"ഇതാണ് നിങ്ങളുടെ സംസ്‌കാരം, ഇതാണ് നിങ്ങളുടെ ചിന്ത"
രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മോദി. "ഇതാണ് നിങ്ങളുടെ സംസ്‌കാരം, ഇതാണ് നിങ്ങളുടെ ചിന്ത,"- മോദി പറഞ്ഞു. "അവരുടെ സഖ്യകക്ഷികൾ ഹിന്ദുമതത്തെ മലേറിയയുമായി താരതമ്യം ചെയ്യുന്നു, അവർ കൈയ്യടിക്കുന്നു, രാജ്യം ഒരിക്കലും മറക്കില്ല," പ്രധാനമന്ത്രി പറഞ്ഞു. അവരുടെ മുഴുവൻ ആളുകളും ഹിന്ദു സംസ്‌കാരത്തെ ദുരുപയോഗം ചെയ്യുന്നത് ഒരു ഫാഷനാക്കി മാറ്റിയെന്നും പ്രധാനമന്ത്രി മോദി.
'കോൺഗ്രസ് സാമ്പത്തിക അരാജകത്വം പ്രചരിപ്പിക്കുന്നു, ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കുന്നു'
കോൺഗ്രസിനെതിരെ രൂക്ഷമായ വാക്‌പോര് തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും സാമ്പത്തിക അരാജകത്വം പ്രചരിപ്പിക്കാനും ശ്രമിക്കുകയാണെന്ന് പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഉറപ്പുകൾ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ പ്രതീക്ഷിക്കാത്ത ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ മേൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോദി
'കോൺഗ്രസ് ദുർബലമാണ്, 2024 മുതൽ അവർ ഇത്തിൾക്കണ്ണിയെപ്പോലെ ജീവിക്കും': പ്രധാനമന്ത്രി
13 സംസ്ഥാനങ്ങളിൽ തങ്ങളുടെ പാർട്ടി പൂജ്യമായി മാറിയിരിക്കെ കോൺഗ്രസ് നേതാക്കൾ ഹീറോകളെ പോലെയാണ് പെരുമാറുന്നതെന്ന് പ്രധാനമന്ത്രി. 2024 മുതൽ ഈ പാർട്ടി ഒരു ഇത്തിൾക്കണ്ണിയായി ഉയർന്നുവരുമെന്നും പ്രധാനമന്ത്രി മോദി പരിഹസിച്ചു. 2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച 99 ലോക്‌സഭ സീറ്റുകൾ പോലും സാധ്യമായത് സഖ്യകക്ഷികളുടെ പിന്തുണ കൊണ്ടാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
13 സംസ്ഥാനങ്ങളിൽ വട്ടപ്പൂജ്യം, പെരുമാറ്റം ഹീറോകളെപ്പോലെ
സഭയിൽ ബഹളം തുടർന്ന് പ്രതിപക്ഷം
മോദിയുടെ പ്രസംഗം ഒരു മണിക്കൂർ പിന്നിട്ടു
പ്രതിപക്ഷം കള്ളം പറയുന്നു
സംവരണം, ഇവിഎം, ഭരണഘടന, എൽഐസി, എച്ച്എഎൽ എന്നിവയെച്ചൊല്ലി പ്രതിപക്ഷം കള്ളം പറയുകയാണെന്ന് മോദി പറഞ്ഞു. 'അഗ്നിവീറിൻ്റെ പേരിൽ അവർ കള്ളം പറഞ്ഞു, എംഎസ്‌പി നൽകുന്നില്ലെന്നും അവർ പ്രചരിപ്പിച്ചു'. സംവരണത്തിലും ഭരണഘടനയിലും കോൺഗ്രസ് എല്ലായ്‌പ്പോഴും കള്ളം പറയുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
'സഹതാപം നേടാനുള്ള പുതിയ നാടകം'
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി. 'കോൺഗ്രസിൽ ഭൂരിഭാഗവും അഴിമതിക്കേസുകളിൽ ജാമ്യത്തിലാണ്. സുപ്രീം കോടതിയിൽ നിരുത്തരവാദപരമായ പ്രസ്‌താവന നടത്തിയതിൽ അവർക്ക് മാപ്പ് പറയേണ്ടി വന്നു', പ്രധാനമന്ത്രി മോദി പറഞ്ഞു.
കോൺഗ്രസ് രാജ്യത്ത് അരാജകത്വം പടർത്തുന്നു
കോൺഗ്രസ് രാജ്യത്ത് അരാജകത്വം പടർത്തുകയാണെന്ന് പ്രധാനമന്ത്രി മോദി. സിഎഎയ്‌ക്കെതിരെ അവർ അരാജകത്വം പ്രചരിപ്പിച്ചുവെന്നും മോദി.
''ഈ തെരഞ്ഞെടുപ്പുകൾ കോൺഗ്രസിന്‍റെ സഖ്യകക്ഷികൾക്കുള്ള സന്ദേശമാണ്. കോൺഗ്രസിന്‍റെ 99 സീറ്റുകൾ സഖ്യകക്ഷികളുടെ പരിശ്രമത്തിന്‍റെ ഫലമാണ്. അതിനാലാണ് ഞാൻ അതിനെ പരാന്നഭോജിയെന്ന് വിളിക്കുന്നത്," പ്രധാനമന്ത്രി മോദി പറഞ്ഞു.
രാഹുലിന്‍റേത് കുട്ടിക്കളി
രാഹുലിന്‍റെ പ്രസംഗം കുട്ടിക്കളിയെന്ന് മോദി. പരാതി പറഞ്ഞ് സഹതാപം നേടാനുള്ള ആ കുട്ടിയുടെ ശ്രമം ഇന്നലെ കണ്ടെന്നും പരിഹാസം.
ജനവിധി ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിയുന്നില്ല: പ്രധാനമന്ത്രി മോദി
പ്രതിപക്ഷ അംഗങ്ങൾ ലോക്‌സഭയിൽ മുദ്രാവാക്യം വിളിച്ച് കൊണ്ടിരിക്കെ, പ്രതിപക്ഷത്തിന് 'ദഹിക്കാത്ത' ശക്തമായ ജനവിധിയാണ് ജനങ്ങൾ നൽകിയതെന്ന് പ്രധാനമന്ത്രി മോദി. ജനവിധി അംഗീകരിക്കുന്നതിനുപകരം, പ്രതിപക്ഷ അംഗങ്ങൾ പാർലമെൻ്റ് നടപടികൾ തടസ്സപ്പെടുത്താൻ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്‌തതെന്നും പ്രധാനമന്ത്രി. കഴിഞ്ഞ 15 വർഷത്തിനിടെ കോൺഗ്രസിന് ഒരു സെഞ്ച്വറി നേടാനായില്ലെന്നും സഭയിൽ മുദ്രാവാക്യം വിളിക്കാൻ എല്ലാ അംഗങ്ങൾക്കും കഴിവുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ജഗന്നാഥ ഭഗവാന്‍റെ അനുഗ്രഹത്താൽ ഒഡിഷയിൽ ജയം'; മോദി
പുരിയിലെ ജഗന്നാഥ ഭഗവാന്‍റെ അനുഗ്രഹത്താൽ ഒഡിഷയിൽ ഭാരതീയ ജനതാ പാർട്ടിക്ക് അധികാരത്തിലെത്താൻ സാധിച്ചെന്ന് പ്രധാനമന്ത്രി മോദി. ആന്ധ്രാപ്രദേശിനെ കുറിച്ചും മോദി ശക്തമായ പരാമർശം നടത്തി. കേരളത്തിൽ പോലും ബിജെപി അക്കൗണ്ട് തുറന്നത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബിജെപിക്ക് ലഭിക്കുന്ന പിന്തുണയുടെ തെളിവാണെന്നും പ്രധാനമന്ത്രി.
'ഇത്തവണ അവർ എങ്ങനെയോ 99 സീറ്റുകൾ നേടി'
'ഈ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും ജനവിധി ഉണ്ടായിരുന്നു. നിങ്ങൾ പ്രതിപക്ഷത്തിരുന്നോളൂ എന്നായിരുന്നു ജനവിധി. ഇത് പ്രതിപക്ഷത്തിന് മൂന്നാമത്തെ വലിയ നഷ്‌ടമാണ്. പക്ഷേ, ഞങ്ങളെ പരാജയപ്പെടുത്തിയെന്നാണ് അവർ കരുതുന്നത്. ഇത്തവണ അവർ എങ്ങനെയോ 99 സീറ്റുകൾ നേടി', കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി.
'കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നു'
'ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും ഉണ്ടായിരുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം എൻഡിഎ വൻ വിജയം നേടി. ആറ് മാസം മുമ്പ് ഞങ്ങൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ വിജയിച്ചു'', പ്രധാനമന്ത്രി മോദി
മൂന്നാം ടേമിലേക്കുള്ള എന്‍റെ തെരഞ്ഞെടുപ്പ് 'വിക്‌സിത് ഭാരതി'ന് തുടക്കം കുറിച്ചു: പ്രധാനമന്ത്രി മോദി
2024ലെ പൊതു തെരഞ്ഞെടുപ്പിൽ താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് വിക്‌സിത് ഭാരതത്തിന്‍റെ യുഗത്തിന് തുടക്കമിട്ടെന്ന് പ്രധാനമന്ത്രി മോദി. എല്ലാ മേഖലയിലും വിജയം ദൃശ്യമാണ്, എൻഡിഎയുടെ മൂന്നാം ടേമിൽ, വികസനത്തിന്‍റെ നേട്ടങ്ങൾ സ്‌ത്രീകൾക്കും യുവജനങ്ങൾക്കും തുടങ്ങി എല്ലാ വിഭാഗം ജനങ്ങൾക്കും കൈമാറുന്നതിനായി ഭരണം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. മേക്ക് ഇൻ ഇന്ത്യ കൂടുതൽ വികസിപ്പിച്ചെടുക്കുകയും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയുന്ന തരത്തിൽ ഇന്ത്യൻ മണ്ണിൽ ചിപ്പുകൾ നിർമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎ ഭരണം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളിൽ ഒന്നാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
മുൻ സർക്കാരുകളുടെ കാലത്ത് ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടു
മുൻ സർക്കാരുകളുടെ കാലത്ത് ധാരാളം കൊള്ളകൾ നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്കാലത്ത് രാജ്യത്തെ ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടുവെന്നും മോദി
10 വർഷത്തിനിടെ സ്‌ത്രീ ശാക്തീകരണത്തിനായി തങ്ങൾ നിരവധി നടപടികൾ സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി മോദി
"ഇന്ന്, ഇന്ത്യയ്‌ക്ക് ബൃഹത്തായ ലക്ഷ്യങ്ങളുണ്ട്. ഇന്ത്യ ഇപ്പോൾ സ്വയം മത്സരിച്ച് മുന്നോട്ട് പോകേണ്ട നിലയിലാണ്. 10 വർഷത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥയെ 10-ൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇനി രാജ്യത്തെ മൂന്നാം സ്ഥാനത്തേക്ക് കൊണ്ടുപോകും'', പ്രധാനമന്ത്രി മോദി
ആർട്ടിക്കിൾ 370ന്‍റെ മതിൽ തകർത്ത് ജനാധിപത്യം ശക്തിപ്പെടുത്തി
ആർട്ടിക്കിൾ 370 റദ്ദാക്കിയത് അത്ര ശക്തമായ തീരുമാനമായിരുന്നു. അതിനുശേഷം ജമ്മു കശ്മീരിൽ കല്ലേറുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിന്‍റെ പ്രശ്‌നങ്ങൾ തന്‍റെ സർക്കാർ ശക്തമായി നേരിട്ടതായി പ്രധാനമന്ത്രി മോദി തറപ്പിച്ചു പറഞ്ഞു. തങ്ങൾ പിന്തുടരുന്ന നയങ്ങൾ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും വികസനം കൊണ്ടുവരുന്നതിനുള്ള പ്രേരകശക്തിയായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"ഇന്നത്തെ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തുന്നു. സുരക്ഷയ്‌ക്ക് വേണ്ടി ഇന്ത്യക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് ഇന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാം," പ്രധാനമന്ത്രി മോദി
രാജ്യത്ത് അഴിമതി യുഗം അവസാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയ്‌ക്ക് മുമ്പുള്ള മുൻ സർക്കാരുകൾ രാജ്യത്തെ ജനങ്ങൾക്ക് ഏറെ ദ്രോഹങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും മോദി.
'നീറ്റ്, മണിപ്പൂർ' മുദ്രാവാക്യങ്ങൾ; എതിർത്ത് പ്രധാനമന്ത്രി മോദി
പ്രീണന രാഷ്‌ട്രീയം രാജ്യത്തെ നശിപ്പിച്ചെന്നും നയപരമായ പക്ഷാഘാതം ഉണ്ടായ വർഷങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെന്നും രാഷ്‌ട്രപതിയുടെ അഭിസംബോധനക്കുള്ള നന്ദി പ്രമേയത്തിനുള്ള മറുപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ലഭിക്കുമെന്നും ലോകമെമ്പാടും ഇന്ത്യക്ക് വിശ്വാസ്യത ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്ക് അംഗങ്ങളുടെ നിരന്തരമായ മുദ്രാവാക്യം അവഗണിച്ച് പ്രധാനമന്ത്രി മോദി പ്രസംഗവുമായി മുന്നോട്ട് പോയി.
മണിപ്പൂർ, നീറ്റ് വിവാദം; നീതിക്കായുള്ള മുദ്രാവാക്യങ്ങൾ പ്രതിധ്വനിച്ച് അധോസഭ
'2014-ൽ അവരെ സേവിക്കാൻ ജനം ഞങ്ങൾക്ക് അവസരം നൽകി, അത് രാജ്യത്തിന്‍റെ വികസനത്തിന്‍റെ തുടക്കമായിരുന്നു', പ്രധാനമന്ത്രി മോദി
2014 ന് മുമ്പ്, രാജ്യത്ത് അഴിമതികളുടെ ഒരു കാലഘട്ടമുണ്ടായിരുന്നു എന്ന് പ്രധാനമന്ത്രി മോദി
'2047 വിക്‌സിത് ഭാരത് പദ്ധതി'ക്കായി തങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി
'മണിപ്പൂരിന് നീതി' എന്ന പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കിടയിൽ പാർലമെന്‍റിൽ പ്രസംഗം തുടർന്ന് പ്രധാനമന്ത്രി മോദി
"ഈ തെരഞ്ഞെടുപ്പുകളിൽ, ഞങ്ങൾ ഒരു വലിയ പ്രമേയവുമായി ജനങ്ങളിലേക്ക് പോയി, അവരുടെ അനുഗ്രഹം തേടി. വിക്‌സിത് ഭാരത് പ്രമേയത്തിന് ഞങ്ങൾ അവരുടെ അനുഗ്രഹം തേടി," പ്രധാനമന്ത്രി മോദി
“ഞങ്ങൾ സംതൃപ്‌തിക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്, പ്രീതിപ്പെടുത്താനല്ല. രാജ്യത്തെ പൊതുജനങ്ങൾ എത്രത്തോളം പക്വതയുള്ളവരാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു” പ്രധാനമന്ത്രി മോദി ലോക്‌സഭയിൽ
"ലോകം അഭിമാനത്തോടെയാണ് രാജ്യത്തെ നോക്കുന്നത്. ഞങ്ങളുടെ എല്ലാ തീരുമാനങ്ങൾക്കും ഒരേയൊരു അളവുകോൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ - ഇന്ത്യ ആദ്യം എന്നത്," പ്രധാനമന്ത്രി
"പൊതുജനങ്ങൾ ഞങ്ങളുടെ പത്ത് വർഷത്തെ ട്രാക്ക് റെക്കോർഡ് കണ്ടു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾ പൊതുജനങ്ങൾ കണ്ടു," പ്രധാനമന്ത്രി മോദി
പാർലമെന്‍റിൽ പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടയിൽ തന്‍റെ പ്രസംഗം അൽപനേരം നിർത്തി പ്രധാനമന്ത്രി മോദി
"ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ ഞങ്ങളെ തെരഞ്ഞെടുത്തു. നുണ പ്രചരിപ്പിച്ചിട്ടും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ചിലരുടെ ദുരവസ്ഥ ഞാൻ മനസിലാക്കുന്നു''- പ്രധാനമന്ത്രി മോദി
"ഇന്നും ഇന്നലെയും നിരവധി എംപിമാർ രാഷ്‌ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. ആദ്യമായി എംപിമാരായവരുടെ പ്രസംഗങ്ങൾ ഞാൻ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. സഭ ചട്ടങ്ങൾ മനസിൽ വച്ചാണ് അവർ തങ്ങളുടെ ചിന്തകൾ പ്രകടിപ്പിച്ചത്," പ്രധാനമന്ത്രി മോദി
രാഷ്‌ട്രപതിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനുള്ള മറുപടിയിൽ 'വിക്‌സിത് ഭാരത്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള അജണ്ട അവതരിപ്പിച്ചതിന് രാഷ്‌ട്രപതിയോട് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തുടങ്ങി.
രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്മേലുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തുടങ്ങി.
'ഒരു യഥാർഥ ഹിന്ദു അക്രമി അല്ല': രാഹുൽ ഗാന്ധിയെ പ്രതിരോധിച്ച് കോൺഗ്രസ് എംപി രേണുക ചൗധരി
രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ പരാമർശം എൻഡിഎ ആയുധമാക്കുമ്പോൾ പ്രതിപക്ഷ നേതാവിനെ പ്രതിരോധിച്ച് കോൺഗ്രസ് എംപി രേണുക ചൗധരി. രാഹുൽ ഗാന്ധിയാണ് ശരിയെന്നും യഥാർഥ ഹിന്ദു അക്രമാസക്തരല്ലെന്നും പാർലമെന്‍റിന് പുറത്ത് സംസാരിക്കവെ എംപി പറഞ്ഞു. ലോക്‌സഭ രേഖയിൽ നിന്ന് രാഹുലിന്‍റെ പരാമർശങ്ങൾ നീക്കം ചെയ്തതിന് പിന്നിലെ യുക്തിയെയും അവർ ചോദ്യം ചെയ്‌തു.
സാമൂഹിക നീതി, ന്യൂനപക്ഷ അവകാശങ്ങൾ; എൻഡിഎ സർക്കാരിനുനേരെ അസദുദ്ദീൻ ഒവൈസി
ലോക്‌സഭയിൽ എൻഡിഎയ്‌ക്കെതിരെ ആഞ്ഞടിച്ച് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. സാമൂഹ്യനീതിയുടെ അഭാവം, മധ്യപ്രദേശിൽ പത്തിലധികം വീടുകൾ തകർത്ത സംഭവത്തിലും ആശങ്ക പ്രകടിപ്പിച്ച എംഐഎം എംപി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ടു. ജനസംഖ്യയുടെ 14 ശതമാനം മുസ്ലീങ്ങളാണെങ്കിലും 4 ശതമാനം മാത്രമാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ മറുപടി വൈകിട്ട് നാലിന്
18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ പ്രതിപക്ഷത്തിന്‍റെ രൂക്ഷമായ കടന്നാക്രമണം നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് 4 മണിക്ക് മറുപടി നൽകും. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് 400 സീറ്റെന്ന ലക്ഷ്യം കടക്കാനായില്ലെങ്കിലും തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്തായിരുന്നു.
-
PM Modi to respond to Motion of Thanks on President's address at 4 pm
— ANI Digital (@ani_digital) July 2, 2024
Read @ANI Story | https://t.co/hJbpy3WAPa #PMModi #MotionofThanks #President #LokSabha pic.twitter.com/SzskvttvTF
അടിയന്തരാവസ്ഥയില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ബിജെപി അംഗം ദിലീപ് സയ്‌കിയ
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി അംഗം ദിലീപ് സയ്‌കിയ. കോണ്‍ഗ്രസിന് ഭരണഘടനയെക്കുറിച്ച് പറയാന്‍ യാതൊരു അവകാശവുമില്ല. രാഹുല്‍ ഗാന്ധിയുടെ മുത്തശി ഇന്ദിരാഗാന്ധിയാണ് രാജ്യത്ത് 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആ കറുത്ത ദിനങ്ങള്‍ക്ക് രാഹുല്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു
രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള മൂന്ന് എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു. ജോസ് കെ മാണി, പി പി സുനീര്‍, ഹാരിസ് ബീരാന്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്‌തത്. സിപിഐ അംഗം പി പി സുനീര്‍ മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്. മുസ്‌ലിം ലീഗിന്‍റെ രാജ്യസഭ അംഗമായാണ് ഹാരിസ് ബീരാന്‍ രാജ്യസഭയിലെത്തിയിരിക്കുന്നത്. പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയാണ് അദ്ദേഹം.
ലോക്‌സഭ രേഖകളില്‍ നിന്ന് പ്രസംഗം നീക്കം ചെയ്‌തതിനെതിരെ രാഹുലിന്‍റെ കത്ത്
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ലോക്‌സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തതില്‍ പ്രതിഷേധിച്ച് രാഹുല്‍ സ്‌പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്ത് നല്‍കി. 380 -ാം നിയമത്തിന് കീഴില്‍ വരുന്ന പ്രസംഗമല്ല താന്‍ നടത്തിയതെന്നും അത് കൊണ്ട് തന്നെ അവ നീക്കം ചെയ്യാന്‍ സ്‌പീക്കര്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ ജനങ്ങളോടുള്ള തന്‍റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക മാത്രമാണ് ചെയ്‌തതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. അതേസമയം അനുരാഗ് ഠാക്കൂറിന്‍റെ ആരോപണങ്ങള്‍ മാത്രം നിറഞ്ഞ പ്രസംഗത്തിലെ ഒരൊറ്റ വാക്ക് പോലും നീക്കം ചെയ്‌തിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നീക്കം ചെയ്‌ത വാചകങ്ങള്‍ പുനഃസ്ഥാപിക്കണമന്നും രാഹുല്‍ ആവശ്യപ്പെട്ടു.
-
#WATCH | On EVMs, Samajwadi Party MP Akhilesh Yadav says,"...EVM pe mujhe kal bhi bharosa nahi tha, aaj bhi nahi hai bharosa, mein 80/80 seats jeet jaun tab bhi nahi bharosa...The issue of EVM has not died" pic.twitter.com/UJIS6hBGQt
— ANI (@ANI) July 2, 2024
ബിജെപിയെ കടന്നാക്രമിച്ച് കെ സി വേണുഗോപാല്‍
ഇന്ത്യ സഖ്യത്തിന് ലഭിച്ചത് ധാര്‍മ്മിക വിജയമാണെന്ന് കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍. അതേസമയം ബിജെപിയുടേത് പരാജയവും. ബന്‍സ്വാരയിലെ മോദിയുടെ മംഗല്യ സൂത്രം പരാമര്‍ശവും വേണുഗോപാല്‍ എടുത്തുകാട്ടി. മോദി ബന്‍സ്വാരയിലെ ജനങ്ങളെക്കുറിച്ച് പറയുന്നു. എന്നാല്‍ അവര്‍ പൂര്‍ണമായും അദ്ദേഹത്തെ തള്ളിയെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളില്‍ ഒരൊറ്റ തെരഞ്ഞെടുപ്പും നടക്കുന്നില്ലെന്ന് ബിജെപി അംഗം
പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഗവര്‍ണറെയും കോടതിയെയും അനുസരിക്കില്ലെന്നത് ഒരാചാരമായി മാറിയിരിക്കുന്നുവെന്ന് ബിഷ്‌ണുപൂരില്‍ നിന്നുള്ള ബിജെപി എംപി സൗമിത്ര ഖാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയോ കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെയോ സാന്നിധ്യമില്ലാതെ ഇവിടെ തെരഞ്ഞെടുപ്പ് സാധ്യമല്ലാതെ വന്നിരിക്കുന്നു. പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാനത്ത് നടക്കുന്നേയില്ല. 200ലേറെ ബിജെപി പ്രവര്‍ത്തകരെ അവിടെ കൊന്ന് തള്ളി. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിന് ശേഷവും ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൂച്ച് ബീഹാറില്‍ ഒരു സ്‌ത്രീയെ നഗ്നയാക്കി നടത്തി. ഇതൊരു മുസ്‌ലിം രാഷ്‌ട്രമാണെന്നാണ് ടിഎംസി നേതാവ് പറയുന്നത്. സ്‌ത്രീകളെ തെരുവില്‍ മര്‍ദ്ദിക്കുന്നു. അവര്‍ കഴിഞ്ഞ ദിവസം ചോപ്രയില്‍ ഒരു സ്‌ത്രീയെ നടുറോഡില്‍ തല്ലി ചതച്ചു എന്നും സൗമിത്ര ഖാന്‍ ആരോപിച്ചു.
-
#WATCH | Delhi: During the Lok Sabha proceedings, BJP MP from West Bengal's Bishnupur Saumitra Khan says, "In West Bengal, no election takes place other than Lok Sabha and state assembly elections. It has become a tradition in West Bengal that they will not listen to the… pic.twitter.com/IVcfJtqndx
— ANI (@ANI) July 2, 2024
പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തി പ്രമോദ് തിവാരി
രാഷ്‌ട്രപതിയുടെ പ്രസംഗം യാതൊരു പ്രതീക്ഷയും നല്‍കുന്നതല്ലെന്ന് രാജസ്ഥാനില്‍ നിന്നുള്ള ലോക്‌സഭംഗം പ്രമോദ് തിവാരി. വിലക്കയറ്റം പരിഹരിക്കാന്‍ ശാശ്വത നിര്‍ദ്ദേശങ്ങളൊന്നുമില്ല. നാനൂറ് സീറ്റെന്ന അവകാശവാദത്തിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ആരാഞ്ഞു. എന്ത് കൊണ്ട് വിജയിക്കാനായില്ലെന്ന് ആലോചിക്കാനും ബിജെപിയോട് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 38 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. മണിപ്പൂരിലെ ആക്രമണങ്ങളെയും അദ്ദേഹം എടുത്ത് കാട്ടി. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുകയാണ്. സര്‍ക്കാര്‍ തങ്ങളുടെ ഒരൊറ്റ വാഗ്‌ദാനം പോലും പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്ക് ഭൂമി നല്‍കല്‍ മുതല്‍ ബുള്ളറ്റ് ട്രെയിനുകള്‍ വരെയുള്ള വാഗ്‌ദാനങ്ങള്‍ പാഴായി. അതേസമയം രാജ്യത്ത് നിന്ന് വന്‍തുകകളുമായി കുറ്റവാളികള്‍ വിദേശത്തേക്ക് കടന്ന് സുഖമായി വിലസുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാനൂറ് സീറ്റുകളെന്ന മോദിയുടെ അവകാശവാദം പരാജയപ്പെട്ടതിനെ പരിഹസിച്ച് കല്യാണ്‍ ബാനര്‍ജി
'എന്‍ഡിഎ സര്‍ക്കാരിന് സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റുകള്‍ പോലും ലഭിക്കാത്ത സാഹചര്യമാണ് ഇക്കുറി തെരഞ്ഞെടുപ്പിലുണ്ടായത്. അതേസമയം ഇന്ത്യ സഖ്യം ശക്തമായ പ്രതിപക്ഷമായി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ഊന്നുവടികളുമായാണ് നടക്കുന്നത്. ഒന്ന് ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി. മറ്റൊന്ന് നിതീഷ് കുറിന്‍റെ ജെഡിയു. ഏത് സമയത്തും ഈ സര്‍ക്കാര്‍ വീഴാം. ബിജെപി അലക്കി വെളുപ്പിച്ച അഴിമതി നിറഞ്ഞ സഖ്യകക്ഷികളുമായാണ് മുന്നോട്ട് പോകുന്നത്. ഇതാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഗതി. രാഷ്‌ട്രീയ സംവിധാനത്തെ ശുദ്ധീകരിക്കുമെന്ന് പറയുന്ന മോദിക്ക് കുംഭകോണത്തില്‍ മുങ്ങിക്കുളിച്ച രാഷ്‌ട്രീയക്കാരുമായി സന്ധി ചെയ്യേണ്ടി വന്നിരിക്കുന്നു.' എന്ത് ദുരന്തമാണ് ഇതെന്നും കല്യാണ്‍ ബാനര്‍ജി ചോദിച്ചു.
രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് താക്കീതുമായി ജഗദീപ് ധന്‍കര്‍
മല്ലികാര്‍ജുൻ ഖാര്‍ഗെ സഭാ അധ്യക്ഷനെ ബഹുമാനിക്കാതെ തോന്നുന്ന സമയത്ത് എഴുന്നേറ്റ് നിന്ന് തോന്നുന്നത് പറയുന്നുവെന്ന് രാജ്യസഭാധ്യക്ഷന്‍. ഇതുപോലെ ഒരു നടപടി ജനാധിപത്യത്തിന്‍റെയും രാജ്യസഭയുടെയും ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ധന്‍കര്‍. നിങ്ങളുടെ അന്തസ് തന്നെയാണ് ഹനിക്കപ്പെടുന്നത്. താന്‍ എപ്പോഴും നിങ്ങളുടെ അന്തസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ജഗദീപ് ധന്‍കര്‍.
-
#WATCH | Delhi: Reacting to Congress MP Mallikarjun Kharge in Rajya Sabha, Vice President Jagdeep Dhankhar says, "... You cannot every time run down the chair. You cannot every time disrespect the chair... You stand suddenly and speak whatever you want without understanding what… pic.twitter.com/3JzyTlEBKQ
— ANI (@ANI) July 2, 2024
ജവാന്‍മാര്‍ വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് ടിഎംസി
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച സിഐഎസ്എഫ് ജവാന്‍മാര്‍ വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ സ്വാധീനിച്ചെന്ന് ടിഎംസി നേതാവ് കല്യാണ്‍ ബാനര്‍ജി. പശ്ചിമബംഗാളിലെ തന്‍റെ മണ്ഡലത്തില്‍ വോട്ടെടുപ്പിന്‍റെ അഞ്ചാംഘട്ടത്തില്‍ രണ്ട് സിഐഎസ്എഫുകാര്‍ സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തെന്നും കല്യാണ്‍ ബാനര്‍ജി. ഇത് ആഭ്യന്തരമന്ത്രി അമിത് ഷായെ ലജ്ജിപ്പിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനും വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ബാനര്‍ജി.
അഖിലേഷ് പാര്‍ലമെന്‍റില്‍
സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അഖിലേഷ്,നീറ്റടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി വിമര്‍ശനം.
നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച വിദ്യാര്‍ഥികളില്‍ സമ്മര്‍ദമുണ്ടാക്കിയിട്ടുണ്ടെന്ന് ചവാന്‍
നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച വിദ്യാര്‍ഥികളില്‍ സമ്മര്‍ദമുണ്ടാക്കിയിട്ടുണ്ടെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും രാജ്യസഭയില്‍ അശോക് ചവാന്‍ ആവശ്യപ്പെട്ടു.
അയോധ്യയിലെ വിജയം പക്വതയുള്ള ഇന്ത്യന്‍ വോട്ടര്‍മാരുടെ ജനാധിപത്യ വിജയം
അയോധ്യയിലെ തെരഞ്ഞെടുപ്പ് വിജയം പക്വതയുള്ള ഇന്ത്യന്‍ വോട്ടര്‍മാരുടെ ജനാധിപത്യ വിജയമെന്ന് അഖിലേഷ് യാദവ്
രാജ്യസഭയിലും രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ നന്ദി പ്രമേയ ചര്‍ച്ച
നാല്‍പ്പതിലേറെ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. എജിപിയുടെ ബീരേന്ദ്ര പ്രസാദ് ബയ്ഷ്യ ആണ് ആദ്യമായി രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി നല്‍കിയത്. അസം വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടു.
പ്രസംഗം നീക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം
രാഹുലിന്‍റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ നീക്കിയതില്‍ പ്രതിപക്ഷത്തിന് പ്രതിഷേധം, പരാമര്‍ശങ്ങള്‍ നീക്കിയത് എന്തിനെന്ന് പ്രതിപക്ഷം. സത്യത്തെ നീക്കം ചെയ്യാനാകില്ലെന്ന് രാഹുല്‍. എന്ത് കൊണ്ട് രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ മാത്രം നീക്കിയെന്ന് കെ സി വേണുഗോപാല്‍
ഇവിഎമ്മും അഗ്നിവീറും ഇല്ലാതാക്കണമെന്ന് അഖിലേഷ്
തനിക്ക് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വിശ്വാസമില്െന്ന് അഖിലേഷ് യാദവ്, ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി മുഴുവന്‍ സീറ്റുകളും തൂത്ത് വാരിയാലും ഇവിഎമ്മിനെ തനിക്ക് വിശ്വാസിക്കാനാകില്ലെന്നും അഖിലേഷ്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാലുടന്‍ അഗ്നിവീര്‍ പദ്ധതിയില്ലാതാക്കുമെന്നും അഖിലേഷ്.
ലോക്‌സഭ നടപടികൾ തുടങ്ങി
രാവിലെ 11 മണിക്ക് ലോക്‌സഭ പുനരാരംഭിച്ചു. സ്‌പീക്കർ ഓം ബിർള ആവശ്യപ്പെട്ടതനുസരിച്ച് എംപിമാർ പേപ്പറുകൾ നൽകിത്തുടങ്ങി.
പരാമർശം നീക്കിയതിനെതിരെ രാഹുൽ
തൻ്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഹുലിന്‍റെ വാക്കുകൾ- 'മോദിയുടെ ലോകത്ത് സത്യത്തെ പുറന്തള്ളാൻ കഴിയും, എന്നാൽ വാസ്‌തവത്തിൽ, സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല, എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു, അതാണ് സത്യം. അവർക്ക് എത്ര വേണമെങ്കിലും നീക്കം ചെയ്യാന്‍ കഴിയും, എന്നാല്‍ സത്യം സത്യമാണ്.'
-
#WATCH | On portions of his speech expunged, Lok Sabha LoP Rahul Gandhi says, "In Modi ji's world, truth can be expunged. But in reality, the truth can't be expunged. I said what I had to say, that is the truth. They can expunge as much as they want. Truth is truth." pic.twitter.com/AcR3xRN6d5
— ANI (@ANI) July 2, 2024
മോദി പാർലമെൻ്റിലെത്തി എൻഡിഎ യോഗത്തിന് തുടക്കം
പാർലമെൻ്റ് സമ്മേളന നടപടികൾക്ക് മുന്നോടിയായി എൻഡിഎ എംപിമാർ പാർലമെൻ്റ് വളപ്പിൽ യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർക്കൊപ്പം കേന്ദ്രമന്ത്രിമാരും എംപിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാർലമെൻ്റ് ലൈബ്രറി ബിൽഡിംഗിലെ (പിഎൽബി) ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തിലാണ് എൻഡിഎയുടെ പാർലമെൻ്ററി പാർട്ടി യോഗം നടക്കുന്നത്.
-
Delhi | NDA Parliamentary party meeting gets underway in Parliament premises. https://t.co/1eMdgDQVPI