ETV Bharat / bharat

'നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി ഉറപ്പ്': പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്‌തുകൊണ്ട് ദ്രൗപദി മുര്‍മു - President Address Joint Sitting - PRESIDENT ADDRESS JOINT SITTING

President Murmu  18th Lok Sabha  Joint Sitting  സംയുക്ത സമ്മേളനം
പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാഷ്‌ട്രപതി ദ്രൗപദി മുര്‍മു (ആETV)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 11:15 AM IST

Updated : Jun 27, 2024, 12:28 PM IST

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്‍റെ നാലാം ദിവസം പാര്‍ലമന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. മൂന്നാം വട്ടവും അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിസംബോധന ചെയ്യുന്ന രാഷ്‌ട്രപതി എന്ത് പറയുമെന്നറിയാന്‍ കാതോര്‍ത്ത് രാജ്യം. ആം ആദ്‌മി പാര്‍ട്ടി സംയുക്ത സമ്മേളനം ബഹിഷ്‌ക്കരിക്കും.

LIVE FEED

12:23 PM, 27 Jun 2024 (IST)

സിഎഎയിലൂടെ സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കിത്തുടങ്ങി

തന്‍റെ സര്‍ക്കാര്‍ സിഎഎയിലൂടെ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കിത്തുടങ്ങിയെന്നും രാഷ്‌ട്രപതി. സിഎഎയിലൂടെ പൗരത്വം നേടിയവര്‍ക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു. രാജ്യത്തിന്‍റെ പാരമ്പര്യവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം ഭാവിയും കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നു.

12:15 PM, 27 Jun 2024 (IST)

നളന്ദയെ വന്‍ നേട്ടമാക്കി മാറ്റും

ഇന്ത്യയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍ മോദി സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളും. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ശ്രമഫലമായാണ് ഇന്നത്തെ നളന്ദയുടെ ഉണര്‍വെന്നും അവര്‍ പറഞ്ഞു. നളന്ദ കേവലം ഒരു സര്‍വകലാശാലയല്ല. ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തിന്‍റെ തെളിവാണ്. പുത്തന്‍ നളന്ദയിലൂടെ ഇന്ത്യയെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റും.

12:14 PM, 27 Jun 2024 (IST)

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെ പിന്തുണച്ച് പ്രസിഡന്‍റ്

ഇവിഎമ്മുകളെക്കുറിച്ച് നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ ഭരണഘടനയ്ക്ക് മേല്‍ വീണ കളങ്കമെന്നും അവര്‍ പറഞ്ഞു. എതിര്‍പ്പും മുന്‍വിധികളും സ്വാര്‍ത്ഥ താത്പര്യങ്ങളും ജനാധിപത്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെയും ആത്മാവിനെയും ഹനിക്കുന്നു. പാര്‍ലമെന്‍റിനെയും രാജ്യത്തിന്‍റെ വികസന യാത്രയെയും ഇത് പിന്നോട്ടടിക്കുന്നുവെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

12:04 PM, 27 Jun 2024 (IST)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് രാഷ്‌ട്രപതിയുടെ ഉറപ്പ്

അടുത്തിടെ നടന്ന ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് രാഷ്‌ട്രപതി. പരീക്ഷ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളും. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കും. മുന്‍കാലങ്ങളിലും ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. രാഷ്‌ട്രീയത്തിന് അതീതമായി പ്രശ്‌ന പരിഹാരത്തിന് നാം ശ്രമിക്കേണ്ടതുണ്ടെന്നും മുര്‍മു ചൂണ്ടിക്കാട്ടി.

12:00 PM, 27 Jun 2024 (IST)

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്‌റ്റാര്‍ട്ട് അപ് രാജ്യമായി ഇന്ത്യ മാറി

തൊഴില്‍ സൃഷ്‌ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളുന്ന നടപടികള്‍ രാഷ്‌ട്രപതി ഉയര്‍ത്തിക്കാട്ടി. സ്‌റ്റാര്‍ട്ട് അപുകള്‍ തുടങ്ങാനുള്ള അവസരങ്ങള്‍ സൃഷ്‌ടിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ബാങ്കിങ് പരിഷ്‌കാരങ്ങളെക്കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ സമ്പദ്ഘടനയ്ക്ക് കരുത്തേകുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിരോധ വികസനം എന്നിവയില്‍ ഇന്ത്യ നേടിയ വികസനവും അവര്‍ എടുത്ത് പറഞ്ഞു.

11:53 AM, 27 Jun 2024 (IST)

'ബജറ്റ് ചരിത്രപരമാകും, രാജ്യ താത്പര്യം മുന്‍നിര്‍ത്തി ഒന്നിച്ച് പ്രവര്‍ത്തിക്കാം'

വനിതാശാക്തീകരണം, ബാങ്കിംഗ് പരിഷ്‌കാരങ്ങള്‍, വികസന പദ്ധതികള്‍, വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ സമാധാന ഉടമ്പടികള്‍ എന്നിവയിലൂന്നി മുര്‍മു. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്ത് കേവല ഭൂരിപക്ഷത്തോടെ ഒരു സുസ്ഥിര സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നു. മൂന്നാം തവണയും ജനങ്ങള്‍ ഈ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഈ സര്‍ക്കാരിനെ കഴിയൂ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും പതിനെട്ടാം ലോക്‌സഭ ചരിത്രമാണ്. അമൃതകാലത്താണ് ഈ സഭയുടെ രൂപീകരണം. ഭരണഘടനയുടെ അമ്പത്തിയാറാം വാര്‍ഷികത്തിലൂടെയാണ് ഈ സഭ കടന്ന് പോകുന്നത്. വരും സമ്മേളനങ്ങളില്‍ ഈ സഭയുടെ ആദ്യ ബജറ്റ് അവതരണമുണ്ടാകും. ഈ സര്‍ക്കാരിന്‍റെ ഭാവി കാഴ്‌ചപ്പാടുകളും ദീര്‍ഘകാല നയങ്ങളും വെളിപ്പെടുത്തുന്ന നയരേഖയാകും പുതിയ ബജറ്റ്. വലിയ സാമൂഹ്യ സാമ്പത്തിക തീരുമാനങ്ങള്‍ ഇതിലുണ്ടാകും. പല ചരിത്ര നടപടികളും ഈ ബജറ്റ് കൈക്കൊള്ളും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സമാധാന ശ്രമങ്ങളെക്കുറിച്ചും മുര്‍മു ഊന്നിപ്പറഞ്ഞു. വനിതാ കേന്ദ്രീകൃത പദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. സ്‌ത്രീകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍ ഉറപ്പാക്കും. കാര്‍ഷിക മേഖലയ്ക്കും ഈ സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. സാധാരണ ജനങ്ങളുടെ അടിസ്ഥാന ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കും.

11:52 AM, 27 Jun 2024 (IST)

ആഗോള പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യ പ്രതിവിധി

ആഗോള പ്രശ്‌ന പരിഹാരകാന്‍ എന്നതിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞു. ഇത് സര്‍ക്കാരിന്‍റെ വിജയമെന്നും ദ്രൗപദി മുര്‍മു.

11:39 AM, 27 Jun 2024 (IST)

തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് രാഷ്‌ട്രപതി

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത കോടിക്കണക്കിന് ഇന്ത്യാക്കാരുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണിതെന്നും മുര്‍മു. വോട്ടെടുപ്പിലെ ജനകീയ പങ്കാളിത്തം പ്രതിഫലിപ്പിച്ചത് 140 കോടി ജനതയുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അഭിവാഞ്ജ

11:10 AM, 27 Jun 2024 (IST)

മോദി സര്‍ക്കാരില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചു.

മോദി സര്‍ക്കാരില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചു. ഐതിഹാസിക തീരുമാനങ്ങള്‍ ഈ സര്‍ക്കാരിന്‍റെ കാലത്തുണ്ടാകുമെന്ന് രാഷ്‌ട്രപതി.

11:06 AM, 27 Jun 2024 (IST)

രാഷ്‌ട്രപതി പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു

ജമ്മുകശ്‌മീരിലെ വോട്ടെടുപ്പിലുണ്ടായ ജനകീയ പങ്കാളിത്തം ശത്രുക്കള്‍ക്കുള്ള സന്ദേശം

ജമ്മുകശ്‌മീരില്‍ വലിയ തോതില്‍ ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതിന്‍റെ ആഹ്ലാദവും പ്രസിഡന്‍റ് പ്രകടിപ്പിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട റെക്കോര്‍ഡാണ് ജമ്മുകശ്‌മീര്‍ ജനത ഇക്കുറി ഭേദിച്ചത്. നാല് പതിറ്റാണ്ടായി വളരെ കുറഞ്ഞ വോട്ടര്‍മാര്‍ മാത്രമേ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നുള്ളൂ. ആക്രമണങ്ങളാണ് ഇതിന് കാരണമായിരുന്നത്. പ്രതിലോമ ശക്തികള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ജമ്മുവിലെ ജനങ്ങള്‍ ഇക്കുറി തെരഞ്ഞെടുപ്പിലൂടെയെന്നും പ്രസിഡന്‍റ് പറഞ്ഞു.

Last Updated : Jun 27, 2024, 12:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.