ഹൈദരാബാദ്: തെലങ്കാനയിലെ നാരായൺപേട്ടിലെ മഗനൂർ മണ്ഡലത്തിൽ ഒരു സ്‌കൂളുണ്ട്, മണ്ടിപള്ളി പ്രൈമറി സ്‌കൂൾ. ഏഴ് ക്ലാസുകളിലായി 180 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അതിശയകരമായ കാര്യമെന്തെന്നാൽ ഈ 180 കുട്ടികളെയും പഠിപ്പിക്കാന്‍ ഒരേയൊരു അധ്യാപികയാണ് ഇവിടെയുള്ളത്!
കഴിഞ്ഞ അധ്യയന വർഷം വരെ ഈ സ്‌കൂളിൽ എട്ടാം ക്ലാസും ഉണ്ടായിരുന്നു. അങ്ങനെ ആകെമൊത്തം 220 വിദ്യാർഥികൾ. മൂന്ന് അധ്യാപകരാണ് അന്ന് ഉണ്ടായിരുന്നത്. ഇതിനിടെ രണ്ട് ടീച്ചർമാരെ വേറെ സ്‌കൂളുകളിലേക്ക് മാറ്റി.
പക്ഷേ മണ്ടിപള്ളി പ്രൈമറി സ്‌കൂളിലേക്ക് പകരം ആളെ എടുത്തതുമില്ല. ഇതോടെയാണ് മുഴുവൻ കുട്ടികളുടെയും മേൽനോട്ടം സരിത എന്ന ഒരു അധ്യാപികയുടെ മാത്രം തോളിലായത്. എന്നാല്‍ ഇത്തവണ അധ്യാപകരില്ലാത്തതിനാലാണ് എട്ടാം ക്ലാസിന് പൂട്ടുവീണത്.
എട്ടാം ക്ലാസിലെ 30 കുട്ടികളെ സമീപത്തെ വട്വാട്ട് ജില്ല പരിഷത്ത് ഹൈസ്‌കൂളിലേക്ക് ടിസി നൽകി അയച്ചു. മണ്ടിപള്ളി പ്രൈമറി സ്‌കൂളിൽ നിലവിൽ മൂന്ന് മുറികളിലായാണ് ഏഴ് ക്ലാസുകളിലെ 180 വിദ്യാർഥികൾ പഠനം നടത്തുന്നത്.
ALSO READ: 'അവധിയുണ്ടോ കലക്‌ടറേ' എന്ന് കുട്ടികൾ, ഇല്ലെന്ന് കലക്‌ടർ: ചർച്ചയായി കലക്‌ടർ കെ ഇമ്പശേഖരന്‍റെ മറുപടി