ETV Bharat / bharat

പിതാവിന്‍റെ ചികിത്സയ്ക്ക്‌ വാങ്ങിയ പണം തിരികെ നല്‍കാനായില്ല ; 17 കാരിയെ തടവില്‍വച്ച് ലൈംഗികത്തൊഴില്‍ ചെയ്യിച്ചു - മഹാരാഷ്‌ട്ര പൂനെ

പിതാവിന്‍റെ ചികിത്സയ്ക്ക്‌ കടം വാങ്ങിയ പണം തിരികെ നല്‍കാനായില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്‌ജ് മുറിയില്‍ പൂട്ടിയിട്ട് 15 ദിവസം ബലാത്സംഗത്തിനിരയാക്കി

17year girl was raped for 15 days  Bharti Vidyapeeth Police Station  നിര്‍ബന്ധിത വേശ്യാവൃത്തി  മഹാരാഷ്‌ട്രപൂനെ
Minor Girl Raped in Pune for not returning money taken for her fathers treatment police arrested one woman
author img

By ETV Bharat Kerala Team

Published : Feb 15, 2024, 7:55 PM IST

Updated : Feb 15, 2024, 8:27 PM IST

പൂനെ : പിതാവിന്‍റെ ചികിത്സയ്ക്കായി കടം വാങ്ങിയ പണം തിരികെ നല്‍കാനാകാതിരുന്നതോടെ 17കാരിയെ തടവില്‍ വച്ച് ബലാത്സംഗത്തിനിരയാക്കി. പെണ്‍കുട്ടിയെ കൊണ്ട് അക്രമികള്‍ ലൈംഗികത്തൊഴില്‍ ചെയ്യിക്കുകയായിരുന്നു. സംഭവത്തില്‍ ഒരു സ്‌ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ പൂനെയില്‍ ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം (17-year-old girl was raped for 15 days).

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ - കഴിഞ്ഞ ഒക്‌ടോബറിലാണ് സംഭവങ്ങളുടെ തുടക്കം. പതിനേഴുകാരി പിതാവിന്‍റെ ചികിത്സയ്ക്കായി അയല്‍ക്കാരായ ദമ്പതിമാരില്‍ നിന്ന് മുപ്പതിനായിരം രൂപ കടം വാങ്ങി (Bharti Vidyapeeth Police Station). എന്നാല്‍ ഇത് തിരികെ നല്‍കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ദമ്പതിമാര്‍ പെണ്‍കുട്ടിയെ ഒരു ലോഡ്‌ജിലെത്തിച്ച് പൂട്ടിയിടുകയും ലൈംഗികത്തൊഴിലിന് നിര്‍ബന്ധിതമാക്കുകയുമായിരുന്നു.

ആരോപണ വിധേയരായ ദമ്പതിമാരിലെ ഭര്‍ത്താവ് പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്തു. ശരീരം വിറ്റ് തങ്ങള്‍ക്ക് നല്‍കാനുള്ള പണം തരണമെന്ന് ദമ്പതിമാര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പെണ്‍കുട്ടിയെ കൊല്ലുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ഇങ്ങനെ അവര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി ലൈംഗിക തൊഴിലിന് വിധേയയാക്കി പണം സമ്പാദിക്കുകയും ചെയ്‌തു. പതിനഞ്ച് ദിവസത്തോളം പെണ്‍കുട്ടി ഇത്തരത്തില്‍ ക്രൂര പീഡനത്തിന് ഇരയായി.

Also Read: വിവാഹ വാഗ്‌ദാനം നൽകി പീഡനം, പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രതി പിടിയില്‍

സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ലോഡ്‌ജുടമ അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. രണ്ടുപേര്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഭാരതി സര്‍വകലാശാല പൊലീസ് കേസെടുത്തു. നഗരത്തില്‍ ഇത്തരം കേസുകള്‍ ഇപ്പോള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Last Updated : Feb 15, 2024, 8:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.