ഇന്‍ഡോര്‍: മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിൽ അഞ്ച് വയസുകാരിയെ 17 വയസുകാരൻ ബലാത്സംഗം ചെയ്‌തു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ അയല്‍വാസിയായ ആൺകുട്ടി തൻ്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സോയത്കാല പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് യശ്വന്ത് റാവു ഗെയ്‌ക്‌വാദ് പറഞ്ഞു. ഞായറാഴ്‌ച വൈകുന്നേരമാണ് കേസിനാസ്‌പദമായ സംഭവം.
രാത്രിയില്‍ വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുട്ടി വിവരം വീട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ പ്രസക്‌തമായ വകുപ്പുകളും പോക്‌സോ നിയമപ്രകാരവും കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Also Read : അമിതവേഗതയിലെത്തിയ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ആറ് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്