ഫറൂഖാബാദ് : സര്‍ക്കാര്‍ സ്‌കൂളിലെ ശിപായി പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കിയെന്ന് പരാതി. മാസങ്ങള്‍ക്ക് മുമ്പാണ് ബലാത്സംഗം നടന്നത്. ഇയാളുടെ സഹായിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
രാത്രിയില്‍ മലമൂത്രവിസര്‍ജ്ജനം നടത്താന്‍ വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പങ്കജ്, അമിത് എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ആള്‍ത്താമസമില്ലാത്ത വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അമിതാണ് പീഡിപ്പിച്ചതെന്നും പങ്കജ് ഇതെല്ലാം കണ്ട് കൊണ്ട് നില്‍ക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
വായില്‍ തുണിതിരുകിയ ശേഷമായിരുന്നു ബലാത്സംഗം. പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ അവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അമ്മ മനസിലാക്കിയതോടെയാണ് കാര്യങ്ങള്‍ പുറത്ത് വന്നത്.
തുടര്‍ന്ന് ഇവര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. കുട്ടിയിപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണി ആണ്. പോക്‌സോ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.
ആശ്രിത നിയമനത്തില്‍ സ്‌കൂളില്‍ ശിപായി ആയി ജോലി ചെയ്യുന്ന ആളാണ് പങ്കജ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. എന്നാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Also Read: അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 14 കാരന്‍ പിടിയില്‍